പാലത്തി​െൻറ കൈവരി കാറി‌ടിച്ച്​ തകർന്നു

നെട്ടൂർ: കുമ്പളം -അരൂർ പഴയപാലത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പാലത്തി​െൻറ കൈവരി തകർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആലപ്പുഴ സ്വദേശി ദിലീപ് ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ഫുട്പാത്തിലേക്ക് കയറി കൈവരിയിൽ ഇടിച്ചു നിന്നതിന് ശേഷം കാർ പിറകിലേക്ക് ഉരുണ്ടു നീങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഇട‌പ്പള്ളി ട്രാഫിക്കും പനങ്ങാട് പൊലീസും സ്ഥലത്തെത്തി കാർ നീക്കി. ദേശീയപാത അധികൃതരെത്തി കൈവരി തകർന്ന ഭാഗത്ത് അപായ റിബൺ നാട്ടി. കൈവരി തകർന്നതിന് തൊട്ടു താഴെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുണ്ടായിരുന്നു. അപകടത്തിൽ കായലിൽ വീണവരെ തിരയുകയാണെന്ന് സംശയിച്ച് യാത്രക്കാർ വാഹനങ്ങൾ നിർത്തി നോക്കിയതിനെ തുടർന്ന് അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. ഇടിഞ്ഞുവീണ വീട്ടിൽ ഭീതിയോടെ ഒരു കുടുംബം പള്ളുരുത്തി: ഒരു ഭാഗം തകർന്നുവീണ വീട്ടിൽ ഭാര്യയെയും മക്കളെയും മാറോടണച്ച് ഭീതിയോടെ കഴിയുകയാണ് പള്ളുരുത്തി കാവുങ്കൽ വീട്ടിൽ രാജേഷി​െൻറ കുടുംബം. സാമ്പത്തിക പരാധീനത മൂലം ഒരു ലക്ഷം രൂപ പണയത്തിന് കുമ്പളങ്ങി വഴിയിലെ ജീർണിച്ച വീട്ടിലാണ് കഴിഞ്ഞ എട്ട് വർഷമായി ഇവർ താമസിക്കുന്നത്. ഭാര്യയും ചെറിയ രണ്ട് കുട്ടികളുമടങ്ങുന്നതാണ് രാേജഷി​െൻറ കുടുംബം. വീടി​െൻറ ജീർണത കണ്ട് ഭയന്ന രാജേഷ് ഇടക്കിടെ മറ്റൊരു വീടിനായി പണയ തുക തിരിച്ചു ചോദിച്ചിരുന്നെങ്കിലും ഉടമ കൊടുത്തിരുന്നില്ല. ഇതിനിടെ ചില നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് ഉടമ മുങ്ങുകയും ചെയ്തു. ഇതോടെ രാജേഷും കുടുംബവും പ്രതിസന്ധിയിലായി. കൂനിൻമേൽ കുരു എന്നത് പോലെ ബുധനാഴ്ച രാജേഷ് താമസിക്കുന്ന വീട് തകർന്നുവീഴുകയും വീട്ടുപകരണങ്ങൾ പലതും തകരുകയും ചെയ്തു. തകർന്ന വീടി​െൻറ ഒരു ഭാഗത്ത് ഏതു നിമിഷവും ഇടിഞ്ഞ് വീഴാവുന്ന മേൽക്കൂരക്ക് ചുവട്ടിലാണ് ഇൗ കുടുംബം കഴിയുന്നത്. അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളുമായി ഇനി എങ്ങോട്ട് പോകുമെന്നാണ് രാജേഷി​െൻറ ചോദ്യം. വീടി​െൻറ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ മാസം 26ന് പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ അന്വേഷിക്കാൻ പോലും ആരും വന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.