വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ പരാതി

കൊച്ചി: സമൂഹമാധ്യമത്തിലൂടെ എ.കെ.ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ യുവാവി​െൻറ പരാതി. കോഴിക്കോട് ഏറാമല സ്വദേശി രജീഷാണ് പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാത്ത സാഹചര്യത്തില്‍ ബല്‍റാമിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേസായതിനാല്‍ പരാതി അവിടേക്ക് അയക്കുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.