മൂവാറ്റുപുഴവാലി കനാലുകളിൽ വെള്ളമെത്തിയില്ല; ജലക്ഷാമം രൂക്ഷം

മൂവാറ്റുപുഴ: മൂവാറ്റുപുഴവാലി ഇറിഗേഷൻ കനാലുകളിൽ വെള്ളമെത്താതായതോടെ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമായി. പല സ്ഥലങ്ങളിലും നെൽകൃഷി അടക്കം ഉണങ്ങി തുടങ്ങി. കല്ലൂർക്കാട്, ആയവന, പൈങ്ങോട്ടൂർ, പോത്താനിക്കാട്, പാമ്പാക്കുട തുടങ്ങിയ പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായത്. സാധാരണ ഡിസംബർ അവസാനത്തോടെ കനാലിൽ വെള്ളം തുറന്നു വിടാറാണ് പതിവെങ്കിലും ഇക്കുറി ജനുവരി ആയിട്ടും വെള്ളം തുറന്നു വിട്ടിട്ടില്ല. ഇതോടെ കനാൽവെള്ളത്തെ ആശ്രയിച്ചുള്ള കൃഷികളെല്ലാം ഉണങ്ങിത്തുടങ്ങി. നെൽകൃഷിക്കു പുറമെ പച്ചക്കറി, വാഴ, കൃഷികളാണ് ഉണങ്ങുന്നത്. മേഖലകളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. വെള്ളം തുറന്നുവിടാൻ വൈകിയാൽ പല കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനവും നിലക്കുമെന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.