മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പ് അസം വാള കൃഷി, ഓരുജല കൂടുകൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ഓരുജല മത്സ്യകൃഷി എന്നിവക്ക് കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഇൗ മാസം 30ന് വൈകീട്ട് അഞ്ചിനകം അക്വാകൾചർ പ്രമോട്ടർമാർ, പ്രോജക്ട് കോ-ഓഡിനേറ്റർമാർ എന്നിവർക്കോ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, സിവിൽ സ്റ്റേഷൻ അനക്‌സ്, ബോട്ട് ജെട്ടിക്ക് സമീപം, തത്തംപള്ളി. പി.ഒ, പിൻ- 688 013 വിലാസത്തിലോ നൽകണം. ഫോൺ: 0477 2252814, 2251103. സാന്ത്വന പരിചരണ വളൻറിയർമാരുടെ സംസ്ഥാനതല സംഗമം മുഹമ്മയിൽ ആലപ്പുഴ: സാന്ത്വന പരിചരണരംഗത്തെ സന്നദ്ധസേവകരുടെ സംസ്ഥാനതല സംഗമം ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മൂന്നിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്നുള്ള 1200 പേർ സംഗമത്തിനെത്തും. ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലിന് നൽകി കലക്ടർ ടി.വി. അനുപമ നിർവഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ബി. ഷാജികുമാർ, ഡി. സതീശൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ കേരള സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ പുതുക്കൊടി, ഡോ. രാമചന്ദ്രൻ, ജില്ല സെക്രട്ടറി ഷഫീഖ് എന്നിവർ പെങ്കടുത്തു. മത്സ്യബന്ധനയാന വിവരശേഖരണം: ഫോറം ഉടൻ നൽകണം ആലപ്പുഴ: ഫിഷറീസ് വകുപ്പ് മത്സ്യബന്ധനയാനങ്ങളായ വള്ളങ്ങളുെടയും ബോട്ടുകളുടെയും വിവരം ശേഖരിക്കുന്നു. എല്ലാ മത്സ്യബന്ധനയാന ഉടമകളും ഇതുമായി ബന്ധപ്പെട്ട ഫോറം പൂരിപ്പിച്ച് മത്സ്യഭവനുകളിൽ രണ്ടുദിവസത്തിനുള്ളിൽ നൽകണം. അപേക്ഷഫോറം മത്സ്യഭവനുകളിലും മത്സ്യസംഘങ്ങളിലും ലഭിക്കും. വിശദവിവരം അതത് മത്സ്യഭവനുകളിൽ ലഭിക്കും. പമ്പിങ് സബ്‌സിഡി: ബി ഫോറം സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു ആലപ്പുഴ: പുഞ്ച സ്‌പെഷൽ ഓഫിസിൽ 2017 ഏപ്രിൽ ഒന്ന് ഡിസംബർ 31 വരെ പമ്പിങ് സബ്സിഡിക്കായി ബി ഫോറം സമർപ്പിച്ച കരാറുകാരുടെ സീനിയോറിറ്റി പ്രകാരമുള്ള ബി ഫോറം സീനിയോറിറ്റി പട്ടിക പുഞ്ച സ്‌പെഷൽ ഓഫിസിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ ഇൗ മാസം 20നകം പുഞ്ച സ്‌പെഷൽ ഓഫിസറെ രേഖാമൂലം അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.