ജില്ല മിനി അത്​ലറ്റിക് മീറ്റ്: എരൂർ ഭവൻസ് വിദ്യമന്ദിർ ജേതാക്കൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന കെ.കെ. പ്രേമചന്ദ്രൻ സ്മാരക 41ാം ജില്ല മിനി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ എരൂർ ഭവൻസ് വിദ്യമന്ദിർ ജേതാക്കളായി. മൂന്നുവീതം സ്വർണവും വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 66.5 പോയൻറാണ് ഭവൻസ് നേടിയത്. ഒരു സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 62.5 പോയൻറുമായി തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമം രണ്ടാം സ്ഥാനവും മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ 60 പോയൻറുമായി അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. രണ്ട് മീറ്റ് റെക്കോഡുകൾ എറണാകുളം അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ എബി െജയ്സണി​െൻറ പേരിലായി. അണ്ടർ 12 വിഭാഗത്തിൽ 13.10 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയപ്പോൾ പഴങ്കഥയായത് കോതമംഗലം സ​െൻറ് ജോർജിലെ വാരിഷ് ബോഗി മയൂം സ്ഥാപിച്ച 13.30 സെക്കൻഡ് എന്ന റെക്കോഡ്. 600 മീറ്ററിൽ സ്വന്തം റെക്കോഡും എബി തിരുത്തി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അണ്ടർ 10, 12 വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അണ്ടർ 10 പെൺകുട്ടികളുടെ വിഭാഗത്തിൽ 31 പോയേൻറാടെ എറണാകുളം സ​െൻറ് െതരേസാസ് എൽ.പി സ്കൂൾ ഒന്നാം സ്ഥാനം നേടി. എരൂർ ഭവൻസ് വിദ്യമന്ദിർ (29 പോയൻറ്), തൃക്കാക്കര ‍ഭവൻസ് വരുണ വിദ്യാലയ (24 പോയൻറ്) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. അണ്ടർ 12 വിഭാഗത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമം (31.5), മേഴ്സികുട്ടൻ അത്്ലറ്റിക് അക്കാദമി (22), അങ്കമാലി വിശ്വജ്യോതി (21.5) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആൺകുട്ടികളുടെ അണ്ടർ 10 വിഭാഗത്തിൽ എരൂർ ഭവൻസ് വിദ്യമന്ദിർ (31), വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ (27), താന്നിപ്പുഴ അനീറ്റ പബ്ലിക് സ്കൂൾ (26) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അണ്ടർ 12 വിഭാഗത്തിൽ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 23 പോയൻറുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 14 പോയൻറുമായി എറണാകുളം അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളും കാക്കനാട് ഭവൻസ് ആദർശ വിദ്യാലയവും രണ്ടാംസ്ഥാനം പങ്കിട്ടു. വിജയികൾക്ക് ജില്ല അത്ലറ്റിക്സ് അസോസിയേഷൻ രക്ഷാധികാരി ഇ.എസ്. ജോസ് ട്രോഫികൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.