സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രചാരണം; ബ്ലോക്ക്തല പര്യടനത്തിന് തുടക്കം

മൂവാറ്റുപുഴ: കാക്കനാട് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കി​െൻറ പ്രചാരണാര്‍ഥം നടത്തുന്ന സിഗ്നേച്ചര്‍ കാമ്പയിനി​െൻറ മൂവാറ്റുപുഴ ബ്ലോക്ക്തല പര്യടനത്തിന് തുടക്കമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ സ്ത്രീവേദി സ്വയംപഠന പദ്ധതിയുടെ ഭാഗമായാണ് പരിപാടി. പര്യടനം എല്‍ദോ എബ്രഹാം എം.എല്‍.എ ൈകയൊപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. മുന്‍ എൽ.എല്‍.എ ബാബു പോള്‍, ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ് എന്നിവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും കാമ്പയിനി​െൻറ ഭാഗമായി ഒപ്പുെവച്ചു. കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരായ രേഷ്മ, സിന്ധു, ചന്ദ്രജാനം, ബിന്ദു, ജുമൈലത്ത് എന്നിവരാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. ഒരു മാസംകൊണ്ട് ഒരു ലക്ഷം പുരുഷന്മാരെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളെകുറിച്ച് ബോധവത്കരിച്ച് അരാജകത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പ്രതികരിക്കുക, പ്രതികരിക്കുന്നവരോട് ഒപ്പം നില്‍ക്കുക, പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക, എന്നതാണ് കാമ്പയിനി​െൻറ മുദ്രാവാക്യം. ഇതോടൊപ്പം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കി​െൻറ പോസ്റ്റര്‍ പ്രചാരണവും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.