മയിലാടുംപാറയിൽ പാറ ഖനനം: പ്രതിഷേധ മാർച്ച് നടത്തി

മൂവാറ്റുപുഴ: കാലഹരണപ്പെട്ട രേഖകള്‍ ഉപയോഗിച്ചാണ് മയിലാടുംപാറ ഖനനത്തിന് സ്വകാര്യവ്യക്തി അനുമതി നേടിയതെന്ന് ബി.ജെ.പി പരിസ്ഥിതി സെല്‍ സംസ്ഥാന കണ്‍വീനറും മുന്‍ ഡി.എഫ്.ഒയുമായ കെ.കെ. ഇന്ദുചൂഡന്‍ പറഞ്ഞു. മയിലാടുംപാറയിൽ പാറഖനനത്തിന് അനുമതി നൽകിയതിനെതിരെ ബി.ജെ.പി,- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമമംഗലം എസ്‌.ഐ എം.പി. എബിയുടെ നേതൃത്വത്തിൽ െപാലീസ് മാര്‍ച്ച് തടയാന്‍ ശ്രമിച്ചെങ്കിലും മയിലാടുംപാറയിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി. ബി.ജെ.പി മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലം പ്രസിഡൻറുമാരായ എ.എസ്. വിജുമോന്‍, എം.എസ്. ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. ദിലീപ്കുമാര്‍, യുവമോര്‍ച്ച മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് അരുണ്‍ പി. മോഹന്‍, ബി.ജെ.പി പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. അനില്‍കുമാര്‍, പി.എം. സുധാകരന്‍, മഹിള മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജെയ്‌മോള്‍ വിത്സന്‍, ബി.ജെ.പി പരിസ്ഥിതി സെല്‍ ജില്ല സമിതിയംഗം ഷീജ പരമേശ്വരന്‍, ബി.ജെ.പി മാറാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനീഷ് പുളിക്കന്‍, ഹിന്ദു ഐക്യവേദി താലൂക്ക് അധ്യക്ഷന്‍ വി. ചന്ദ്രാചാര്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.