സ്വലാത്ത് വാർഷികം

ആലുവ: തായിക്കാട്ടുകര മുഹ്യിദ്ദീൻ മസ്ജിദ് മദ്റസ പൂർവ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന മൂന്നാമത് സ്വലാത്ത് വാർഷികവും ദീനീപ്രഭാഷണവും ദുആ മജ്ലിസും ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ തായിക്കാട്ടുകര പൈപ്പ് ലൈൻ റോഡിലെ സ്കൂൾ കോംപ്ലക്സ് ഗ്രൗണ്ടിൽ നടക്കും. പ്രഭാഷകരായ അൻവർ മുഹ് യിദ്ദീൻ ഹുദവി, മുഹമ്മദ് നദീർ ബാഖവി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, നവാസ് മന്നാനി, മുഹമ്മദ് സൽമാൻ ഓണമ്പിള്ളി എന്നിവർ ഈ ദിവസങ്ങളിൽ സംസാരിക്കും. അവസാനദിവസം മലപ്പുറം ഖാദി ഒ.പി.എം. മുത്തുക്കോയ തങ്ങളുടെ ദുആ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.