മുപ്പത്തടം ഇനി സൂപ്പർ ഗ്രേഡ്​ സഹകരണ ബാങ്ക്​

കടുങ്ങല്ലൂർ: മുപ്പത്തടം സഹകരണബാങ്കിന് സൂപ്പർ ഗ്രേഡ് ബാങ്കായി സഹകരണ വകുപ്പി​െൻറ അംഗീകാരം. കഴിഞ്ഞ ഏപ്രിൽ മുതൽ അംഗീകാരത്തോടെ ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു. മുപ്പത്തടം ഗവ.സ്കൂളിൽ നടന്ന സമ്മേളനത്തിൽ ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ ബി.ഓമനക്കുട്ടൻ പ്രഖ്യാപനം നടത്തി. ബാങ്ക് പ്രസിഡൻറ് വി.എം ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എച്ച്. സാബു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് ടി.കെ ഷാജഹാനിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ഇ.ബാലകൃഷ്ണ പിള്ള, സി.ജി വേണുഗോപാൽ, എം.എം. ആൻറണി, സാജിത ഹബീബ്, പി.ജി ഷാജു, പി.എ സാബു, ശ്രീമൻ നാരായണൻ, അഡ്വ.പി എ അയൂബ് ഖാൻ, എം .എ ഫിറോസ് ഖാൻ, കെ.ജെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ചിത്രം:മുപ്പത്തടം സഹകരണ ബാങ്ക് സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർത്തിയ പ്രഖ്യാപനം ബി.ഓമനക്കുട്ടൻ നിർവഹിക്കുന്നു. ep algd muppatthadam baank
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.