കണ്ടിൻജൻ​സി ജീവനക്കാർ പണിമുടക്കും

കോതമംഗലം: നഗരസഭ കണ്ടിൻജൻസി ജീവനക്കാർ വ്യാഴാഴ്ച പണിമുടക്കും. വർക്കേഴ്‌സ് കോൺഗ്രസ് യൂനിറ്റ് പ്രസിഡൻറും നഗരസഭ വൈസ് ചെയർമാനുമായ എ.ജി. ജോർജിനെ നഗരസഭ ജീവനക്കാർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ കുപ്പിവെള്ളം കോതമംഗലത്തും കോതമംഗലം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മ​െൻറ് കോര്‍പറേഷ​െൻറ കുപ്പിവെള്ളം 'ഹില്ലി അക്വാ' കോതമംഗലത്തും ലഭിക്കുമെന്ന്‍ ആൻറണി ജോണ്‍ എം.എൽ.എ. ഹില്ലി അക്വാ വെള്ളം ഒരു ലിറ്ററിന് പത്തുരൂപയും രണ്ടു ലിറ്ററിന് 20 രൂപയുമാണ്. ഹില്ലി അക്വാ ഔട്ട്‌ലറ്റ് ഇൗ മാസം അഞ്ചിന് ഊന്നുകല്‍ ടൗണിലാണ് ആരംഭിക്കുന്നത്. ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ താഴ്ത്തി; മീൻപിടിത്തം സജീവം കോതമംഗലം: അറ്റകുറ്റപ്പണി പൂർത്തിയാക്കി ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ താഴ്ത്തി പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിതമാക്കിയതോടെ മീൻപിടിത്തം സജീവമായി. ഡാം ഷട്ടറിന് താഴെ വലയെറിഞ്ഞും ചൂണ്ടയിട്ടുമാണ് മീൻപിടിത്തം. ജലനിരപ്പ് ഉയർന്ന് കനാലുകൾ വഴി വെള്ളം തുറന്ന് വിടുന്നതോടെ മാത്രമേ ചെറുവള്ളങ്ങളിലുള്ള മീൻപിടിത്തം സജീവമാവുകയുള്ളൂ. മഴക്കാല ആരംഭത്തിൽ ഷട്ടറുകൾ ഉയർത്തിയിട്ട് ആറ് മാസത്തിന് ശേഷമാണ് താഴ്ത്തിയത്. പുഴയിലെ നീരൊഴുക്ക് നിലനിർത്തുന്നതിന് ഒന്നാം ഷട്ടർ വഴി തുറന്നുവിടുന്ന വെള്ളത്തിലൂടെ വരുന്ന മത്സ്യങ്ങളെ നാടൻ വലകൾ ഉപയോഗിച്ചാണ് വീശി പിടിക്കുന്നത്. പരലും പള്ളത്തിയും ആരോനും കുറുവയും വളർത്തുമത്സ്യങ്ങളായ വാളയും കുയിലും റോഹ് ഉൾെപ്പടെയുള്ളവയാണ് വലയിൽ കുടുങ്ങുന്നത്. ഡാം ഷട്ടറിന് സമീപം നീണ്ട ചുണ്ടവള്ളികൾ ഉപയോഗിച്ച് മനിഞ്ഞിലും ആരോനും വരാലും ഉൾെപ്പടെ വലിയ മത്സ്യങ്ങളുമാണ് അധികവും പിടിക്കുന്നത്. പിടിക്കുന്ന മത്സ്യങ്ങൾ ഉടൻ വിറ്റഴിക്കുന്നവരാണ് മീൻപിടിത്തകാരിലധികവും. മത്സ്യം വാങ്ങാൻ താലൂക്കിന് പുറത്തുനിന്നുപോലും രാവിലെയും വൈകീട്ടും വാഹനങ്ങളിൽ ഭൂതത്താൻകെട്ടിലെത്തുന്നത് പതിവാണ്. ഫോട്ടോ: ഫിഷിങ്ങ് ,1,2 ഭൂതത്താൻകെട്ട് ഡാം ഷട്ടറിന് താഴെ മത്സ്യബന്ധനം 2 പിടിച്ച നാടൻ മത്സ്യങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.