വീടിന് തീപടർന്ന സംഭവം; ഗൃഹനാഥനെതിരെ കേസ്​

മൂവാറ്റുപുഴ: രണ്ടാറിൽ കുന്നിപ്പിള്ളി മല ഭാഗത്ത് പഴമയിൽ ബാലകൃഷ്ണ​െൻറ വീടിന് തീപടർന്ന സംഭവത്തിൽ ഗൃഹനാഥനെതിരെ കേസ്. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. അപ്രതീക്ഷിതമായി വീടിന് തീപടർന്നെന്ന് ഇയാൾ അറിയച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സുമെത്തി. അവേരാടൊപ്പം രക്ഷാപ്രവർത്തനത്തിന് ഗൃഹനാഥനും ഉണ്ടായിരുന്നു. വീടി​െൻറ ഭിത്തിയൊഴികെയുള്ള ഭാഗങ്ങളെല്ലാം കത്തിനശിച്ചു. കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇയാളെ തീയിടാൻ േപ്രരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം ഭാര്യയും മകളും ചികിത്സാർഥം കോട്ടയത്തായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചതിന് ശേഷമാണ് വീടിന് തീയിട്ടത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.