ഒഴുപാറ സാംസ്‌കാരിക നിലയത്തിന് പുതിയ മന്ദിരം നിര്‍മിക്കാന്‍ പത്തു-ലക്ഷം

മൂവാറ്റുപുഴ: വർഷങ്ങൾക്ക് മുമ്പ് മലമുകളിൽനിന്ന് കൂറ്റൻ കല്ല് ഇടിഞ്ഞ് വീണ് തകർന്ന ഒഴുപാറ സാംസ്‌കാരിക നിലയത്തിന് ക്ഷാപമോക്ഷം. പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നിരപ്പ് ഒഴുപാറ സാംസ്‌കാരിക നിലയത്തിന് പുതിയ മന്ദിരം നിര്‍മിക്കാൻ പത്തു-ലക്ഷം രൂപ അനുവദിച്ചു. നിർമാണത്തിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 12- വര്‍ഷം മുമ്പ് കാലവര്‍ഷത്തില്‍ കുന്നിന് മുകളില്‍നിന്ന് കൂറ്റന്‍ കല്ല് അടര്‍ന്ന് വീണാണ് സാംസ്‌കാരിക നിലയം തകര്‍ന്നത്. തുടര്‍ന്ന് പഞ്ചായത്ത് അടച്ചുപൂട്ടി. പഞ്ചായത്തുവക അഞ്ച് സ​െൻറ് സ്ഥലത്താണ് സാംസ്‌കാരിക നിലയം. 1987-ല്‍ സംസ്ഥാന സര്‍ക്കാര്‍ 11-ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു പഞ്ചായത്തില്‍ ഒരു സാംസ്‌കാരിക നിലയം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചത്. നാട്ടുകാരില്‍നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. ആയിര-ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും പത്ര-മാസികകളും വിവിധ കോഴ്‌സുകളുടെ പരിശീലനങ്ങളും അടക്കം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടം ചോര്‍ന്ന് ഒലിച്ചതോടെ പുസ്തകങ്ങൾ നശിക്കുകയും ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. പഴയ കെട്ടിടം പൊളിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിക്കാത്തത് തടസ്സമായിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള ശ്രമം തുടരുകയാണന്നും നിർമാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.പി. ഇബ്രാഹിം പറഞ്ഞു. ചിത്രം- പാറക്കല്ല് വീണതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ഒഴുപാറ സാംസ്‌കാരിക നിലയം.. ഫയൽ നെയിം Paipra.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.