ആറ്​ വയസ്സുകാര​െൻറ തിരോധാനം: തിരച്ചിലിന്​ ഡോഗ്​ സ്​ക്വാഡെത്തുന്നു

മൂന്നാര്‍: വീട്ടില്‍നിന്ന് കാണാതായ അസം ദമ്പതികളുടെ മകൻ ആറ് വയസ്സുകാരനെ കണ്ടെത്താന്‍ ഡോഗ് സ്ക്വാഡെത്തുന്നു. വ്യാഴാഴ്ച രാവിലെ എസ്‌റ്റേറ്റിലെത്തുന്ന സ്ക്വാഡ് സമീപ തോട്ടങ്ങളിലും കാടുകളിലും പരിശോധന നടത്തും. കുട്ടിയെ കാണാതായി മൂന്നുദിവസം പിന്നിട്ടിട്ടും പൊലീസിന് തുമ്പു ലഭിക്കാത്ത സാഹചര്യത്തിലാണ് ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരം ഡോഗ് സ്‌ക്വാഡിനെ എത്തിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് തോട്ടം തൊഴിലാളികളായ നൂറുമുഹമ്മദ്--രസിതനിസ ദമ്പതികളുടെ മകൻ നവറുദ്ദീനെ കാണാതാകുന്നത്. കുട്ടിയെ തനിച്ചാക്കി മാതാവ് രാവിലെ ആശുപത്രിയിലേക്കും ഉച്ചയോടെ പിതാവ് വിറക് പെറുക്കാനും പോയിരുന്നു. രണ്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയ പിതാവ് നൂറുമുഹമ്മദ്ദ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലേത്ര. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാപിതാക്കളെ ചോദ്യംചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ആദ്യഘട്ട ചോദ്യംചെയ്യലില്‍ ഇവര്‍ സഹകരിക്കാത്തത് പൊലീസിന് സംശയം ശക്തിപ്പെടാന്‍ കാരണമായി. ബന്ധുക്കളുടെ സഹായത്തോടെ കുട്ടിയെ ഭിക്ഷാടന മാഫിയക്ക് വിറ്റതാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.