നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ചു; ഓട്ടോ ഡ്രൈവർക്ക്​ പരിക്ക്

തൃപ്പൂണിത്തുറ: എസ്.എം.പി കോളനി റോഡിൽ നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു. ഓട്ടോ ഡ്രൈവർ എരൂർ ചക്കാലപ്പറമ്പിൽ പ്രവീണിന്( 40) പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. അതേസമയം, ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഹിൽപാലസ് പൊലീസ് കേസെടുത്തു. കാപ്ഷൻ es3 Ato തൃപ്പൂണിത്തുറ എസ്.എം.പി കോളനി റോഡിൽ നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതി തൂണിൽ ഇടിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.