മകനും രക്ഷിക്കാനിറങ്ങിയ മാതാവും കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്സ്​ രക്ഷകരായി

കിഴക്കമ്പലം: വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ അകപ്പെട്ട മകനെയും രക്ഷിക്കാനിറങ്ങിയ മാതാവിെനയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാങ്കോട് തണങ്ങാട്ടിൽ ആനന്ദ് ഉണ്ണിയാണ് (21) ഞായറാഴ്ച വൈകീട്ട് 5.35 ഒാടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. ഇത് കണ്ട് അമ്മ സന്ധ്യ (43) മകനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയെങ്കിലും കരക്കുകയറാൻ കഴിഞ്ഞില്ല. വീട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുകയറാൻ ആകാതായതോടെ പട്ടിമറ്റം ഫയർഫോഴ്സിൽ അറിയിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷി​െൻറ നേതൃത്വത്തിൽ കയർ, വല എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മാതാവിെനയും മകെനയും കരക്ക് കയറ്റുകയായിരുന്നു. ഫയർമാൻമാരായ എ.എസ്. സുനിൽകുമാർ, കെ.എ. ഉബാസ്, എസ്. സുജിത്ത്, അനിബൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.