സി.പി.എം ജില്ല സമ്മേളനം പ്രതിനിധികളെ ഒപ്പം നിർത്താൻ നീക്കം

കൊച്ചി: സി.പി.എം ജില്ല സമ്മേളന പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നതിനിടെ പ്രതിനിധികളെ സ്വാധീനിക്കാനും നീക്കം. പഴയ വി.എസ് പക്ഷക്കാർ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുമായി അടുപ്പം പുലർത്തുന്നവരുമായി ചേർന്ന് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് പരമാവധി പ്രതിനിധികളെ ഒപ്പം നിർത്താനുള്ള ശ്രമം. ആവശ്യമെങ്കിൽ നേതൃമാറ്റം ഉൾപ്പെടെ പരിഗണിക്കേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്. പി. രാജീവ് സെക്രട്ടറി സ്ഥാനത്തുതന്നെ തുടരാനുള്ള സാധ്യതയാണ് ഇതുവരെ കണ്ടിരുന്നത്. സെക്രട്ടറി എന്ന നിലയിലെ ഇടപെടലുകളും വേറിട്ട പദ്ധതികൾ നടപ്പാക്കിയതും പൊതുസമൂഹത്തിലും രാജീവിന് വലിയ മതിപ്പുണ്ട്. ഇൗ സാഹചര്യത്തിൽ രാജീവ് സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുമെന്നുമാണ് പ്രചരിച്ചിരുന്നത്. എന്നാൽ, ചെറിയതോതിൽപോലും ഭിന്നാഭിപ്രായം വെച്ചുപൊറുപ്പിക്കില്ലെന്ന ഒൗദ്യോഗികപക്ഷ നിലപാടാണ് നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കാൻ ഇടയാക്കിയത്. മൂവാറ്റുപുഴ, പെരുമ്പാവൂർ ഏരിയ സമ്മേളനങ്ങളിൽ എം.എ. ബേബി പ്രസംഗകനായി എത്തിയതാണ് നിലപാട് കടുപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. നേതൃമാറ്റമുണ്ടായാൽ മുതിർന്ന നേതാവ് കെ.ജെ. ജേക്കബ്, മുൻ ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, യുവനേതാവ് കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർക്ക് സാധ്യത കൽപിക്കുന്നു. എന്നാൽ, വിമതസ്വരം ഉയർത്തുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി പൂർണവിധേയരാക്കാനുള്ള ശ്രമത്തി​െൻറ ഭാഗമാണ് ഒൗദ്യോഗികപക്ഷം നടത്തുന്നതെന്നും നേതൃമാറ്റത്തിന് സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നുമുണ്ട്. ഇൗ മാസം 16 മുതൽ 18 വരെയാണ് ജില്ല സമ്മേളനം. എറണാകുളം ടൗൺ ഹാളിലാണ് പ്രതിനിധി സമ്മേളനം. 17ന് സെക്രട്ടറിെയ തെരഞ്ഞെടുക്കും. മറൈൻ ഡ്രൈവിലാണ് 18ന് പൊതുസമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.