'ഗോതുരുത്ത് ഫെസ്​റ്റ് – 2018' തുടങ്ങി

പറവൂർ: ഗോതുരുത്തിന് പുതുവത്സര സമ്മാനമായി മുസ്രിസ് ഹെറിറ്റേജ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ചിട്ടുള്ള 'ഗോതുരുത്ത് ഫെസ്റ്റ്-2018' ന് തിരിതെളിഞ്ഞു. സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് കലാസാംസ്കാരിക പൈതൃക മേള നടക്കുന്നത്. ഗോതുരുത്ത് ഫൊറോന വികാരി ഫാ. ടോം രാജേഷ് പള്ളിയിൽ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. േഗാതുരുത്ത് മുസ്രിസ് സൊസൈറ്റി പ്രസിഡൻറ് കെ.ഒ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. 150 വർഷത്തോളം പഴക്കമുള്ള ഗോതുരുത്ത് പള്ളിമേടയെയും പള്ളിയിൽ വികാരിമാരായിരുന്ന വൈദികരെയും ആദരിച്ചു. ഫാ. ജോൺസൻ റോച്ച, ഫാ. ടോണി കൈതത്തറ, നിത സ്റ്റാലിൻ, ടൈറ്റസ് ഗോതുരുത്ത്, സൈബ സജീവ്, പി.എ. രാജേഷ്, ബിൻസി സോളമൻ, സംഗീത രാജു, കെ.ടി. ജോൺസൻ എന്നിവർ സംസാരിച്ചു. ഫോക്‌ലോർ കലാസന്ധ്യ, ഫാഷൻ ഷോ എന്നിവ അരങ്ങേറി. പെരിയാർ ബോട്ടിങ്, നാടൻ ഭക്ഷ്യമേള, എക്സിബിഷൻ, ലൈവ് സ്റ്റേജ് ഷോ, ഷോർട്ട് ഫിലിം ഫെസ്റ്റ്, ഗോതുരുത്ത് കാർണിവൽ എന്നിവയാണ് മേളയിലെ മുഖ്യ ആകർഷണം. ബോട്ടിങ് നടത്തുന്നവർക്ക് കോട്ടപ്പുറം കോട്ട സന്ദർശിക്കാൻ അവസരമുണ്ട്. സമാപനദിനമായ തിങ്കളാഴ്ച 3.30ന് ഹോളിക്രോസ് മൈതാനിയിൽനിന്ന് ആരംഭിക്കുന്ന ഗോതുരുത്ത് കാർണിവൽ വടക്കേക്കര സി.ഐ എം.കെ. മുരളി ഫ്ലാഗ് ഓഫ് ചെയ്യും. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനിയിലെത്തും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എസ്. ശർമ എം.എൽ.എ മുഖ്യാതിഥിയാകും. ദൃശ്യകലാവിസ്മയം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.