സർക്കാറിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം ^എം.എം. മണി

സർക്കാറിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം -എം.എം. മണി കോതമംഗലം: ബഹുജനങ്ങൾക്കിടയിൽ സി.പി.എമ്മിനെയും ഇടതുപക്ഷ സർക്കാറിനെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി എം.എം. മണി. സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ഇടുക്കി ജില്ലയിലെ രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന് ആരംഭിച്ച ദീപശിഖ റാലിക്ക് കോതമംഗലത്ത് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ. ജയചന്ദ്രൻ, എറണാകുളം ജില്ല കമ്മിറ്റി അംഗം എൻ.സി. മോഹനൻ, ആർ. അനിൽകുമാർ, അസീസ് റാവുത്തർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.