പാഴൂർ-മണപ്പുറം മഴവിൽ പാലം നവീകരിച്ചു

പിറവം: നഗരസഭ 27ാം ഡിവിഷനിലെ പാഴൂർ-മണപ്പുറം മഴവിൽ പാലത്തി​െൻറ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ അനുവദിച്ചിരുന്നു. പാലം നിർമാണത്തിന് ശേഷം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. അതിനാൽ ഇരുമ്പ് യാർഡുകൾ തുരുമ്പെടുത്തിരുന്നു. ഇതുസംബന്ധിച്ച് കൗൺസിലർ ബെന്നി വി. വർഗീസ് കൗൺസിലിൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 50 മീറ്റർ നീളം വരുന്ന അപ്രോച്ച് റോഡ് ശിവരാത്രിക്ക് മുമ്പ് ടൈൽ വിരിച്ച് ദിശാബോർഡ് സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുെണ്ടന്ന് കൗൺസിലർ പറഞ്ഞു. സമീപവാസികളായ രാജൻ പോൾ, ഡോ. എൽദോ വർഗീസ് എന്നിവർ ടൈൽ വിരിക്കാൻ ഒരുലക്ഷം രൂപ നൽകി. പാഴൂരിൽ റോഡ് ടാറിങ് പൂർത്തിയായി പിറവം: എറണാകുളത്തേക്കുള്ള പ്രധാന പാതയായ പിറവം-നടക്കാവ് റോഡിൽ പാഴൂർ അമ്പലപ്പടിക്ക് സമീപം റോഡിന് വീതി കൂട്ടി. പാറയും റാമ്പുകളും വെള്ളകെട്ടും മൂലം ഈ ഭാഗത്ത് വീതികുറവും ഗതാഗതക്കുരുക്കും പതിവായിരുന്നു. കൗൺസിലർ ബെന്നി വി. വർഗീസ് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ പാഴൂർ മാമലക്കവലയിലും അമ്പലപ്പടിയിലും റോഡുകളുടെ വികസനത്തിന് 18.70 ലക്ഷം രൂപ അനുവദിച്ചിരുന്നു. പഴയ കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റുകയും ചപ്പാത്ത് നിർമിക്കുകയും ചെയ്തു. ഗതാഗത തിരക്കുള്ള ഇൗ റോഡിലെ കൂറ്റൻ കരിങ്കൽ പാറകൾ നീക്കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. പെരുംതൃക്കോവിലിലെ വിശേഷ ദിവസങ്ങളിൽ ഈ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കൗൺസിലർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.