പി.എസ്​. ഗോപിനാഥൻ നായർ അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം കരയോഗം പി.എസ്. ഗോപിനാഥൻ നായർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സേവനം കാഴ്ചവെക്കുന്നവരോ ഭൂമി, ജലം, വായു, ശബ്ദമലിനീകരണ പ്രശ്നങ്ങൾക്ക് ബഹുജനങ്ങളുടെയും മലിനീകരണ നിയന്ത്രണബോർഡി​െൻറയും സംസ്ഥാന സർക്കാറി​െൻറയും ശ്രദ്ധയിൽകൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിൽ നിരന്തരം ശ്രമിക്കുന്നവരോ വനനശീകരണത്തിനെതിരായി ബഹുജന പ്രതിരോധം സംഘടിപ്പിക്കുന്നതിന് പരിശ്രമിച്ചവരോ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് ബോധവത്കരണങ്ങൾക്ക് മുൻകൈയെടുത്തവരോ പരിസ്ഥിതി സംബന്ധമായ പഠനങ്ങൾ നടത്തുക വഴി ഇൗ രംഗത്തുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിച്ചവരെയോ സംഘടനകളേയോ സ്ഥാപനങ്ങളെയോ അവാർഡിന് നിർദേശിക്കാം. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അർഹതയുള്ള വ്യക്തികളെ ഏതെങ്കിലും രജിസ്റ്റേർഡ് പരിസ്ഥിതി സംഘടനകൾക്കോ വ്യക്തികൾക്കോ നാമനിർദേശം ചെയ്യാം. അവാർഡിനുള്ള നിർദേശങ്ങൾ മാർച്ച് 10ന് മുമ്പ് കൺവീനർ, പരിസ്ഥിതി കമ്മിറ്റി, എറണാകുളം കരയോഗം പി.എസ്. ഗോപിനാഥൻ നായർ അവാർഡ് 2018, എറണാകുളം കരയോഗം, ടി.ഡി.എം ഹാൾ കോംപ്ലക്സ്, കൊച്ചി-682016 എന്ന വിലാസത്തിലോ ഇമെയിൽ-ekmkgm@gmail.com, web:www.ernakulamkarayogam.com എന്നതിലൂടെയോ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് കരയോഗം ഒാഫിസിൽ നേരിേട്ടാ, കെ.വി. രാമചന്ദ്രൻ, മൊബൈൽ: 94460 66309. ഇമെയിൽ: ekmkmg@gmail.com മുഖേനെയോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.