കിണറ്റിൽ കുഴല്‍ക്കിണര്‍ താ​ഴ്​ത്താനിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മണ്ണഞ്ചേരി (ആലപ്പുഴ): കിണറ്റിൽ കുഴല്‍ക്കിണര്‍ നിർമാണത്തിനിറങ്ങിയ ബന്ധുക്കളായ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാര്‍ഡ് പാന്തേഴത്തുവെളിയില്‍ അനില്‍കുമാറി​െൻറ മകന്‍ അമല്‍ (19), മാരാരിക്കുളം വടക്ക് പഞ്ചായത്ത് തിരുവിഴ മേനോന്‍ത്തോപ്പില്‍ ഗംഗാധര​െൻറ മകൻ ഗിരീഷ് (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി നടുവത്തേഴത്ത് വീട്ടില്‍ ജിത്ത് (50), മണ്ണഞ്ചേരി പേനത്തുവെളിയില്‍ മഹേഷ് (23) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമലി​െൻറ പിതാവ് അനിൽകുമാർ മുകളിൽ നിന്നതിനാൽ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11ഒാടെയായിരുന്നു ദുരന്തം. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അമ്പലക്കടവ് തുറവശേരിയില്‍ ഹമീദ്കുഞ്ഞി​െൻറ ഉടമസ്ഥതയിലുള്ള കക്ക ചൂളയിലായിരുന്നു അപകടം. ചൂളയുടെ മുന്‍വശെത്ത കിണറ്റിലാണ് നാല് മീറ്റര്‍ താഴ്ചയില്‍ കുഴൽക്കിണര്‍ താഴ്ത്താന്‍ ശ്രമിച്ചത്. കിണറ്റില്‍ രണ്ട് റിങ് മാത്രമാണ് വെള്ളമുള്ളത്. പരിശോധനയില്‍ കിണറ്റിനടിയിൽ ചളിനിറഞ്ഞതായി മനസ്സിലാക്കിയ തൊഴിലാളികള്‍ വടം കെട്ടിയാണ് ഇറങ്ങിയത്. കുഴിക്കുന്നതിനിെട ശ്വാസംമുട്ടുന്നതായി ഗിരീഷും അമലും പറഞ്ഞിരുന്നു. ആദ്യം ഗിരീഷും തുടര്‍ന്ന് അമലും ചളിയില്‍ താഴുകയായിരുന്നു. കുഴൽക്കിണർ താഴ്ത്തിയപ്പോൾ ഉണ്ടായ വിഷവാതകം ശ്വസിച്ചാണ് ചളിയിലേക്ക് വീണതെന്ന് സംശയിക്കുന്നു. ഇവരെ രക്ഷിക്കാന്‍ ജിത്തും മഹേഷും ശ്രമിച്ചു. ഇതിനിടെ ജിത്തും ചളിയില്‍ താഴ്ന്നുപോയി. അഗ്നിശമനസേനയും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൂവെരയും പുറത്തെടുത്തത്. ആശുപത്രിയിലേക്കുള്ള വഴിയാണ് രണ്ടുപേർ മരിച്ചത്. 20 അടി ആഴമുള്ള കിണറ്റിൽ 12 അടിയോളം ചളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഗിരീഷി​െൻറ മാതാവ്: ഭവാനി. സഹോദരി: ഗീതാ മാണി. അമലി​െൻറ മാതാവ്: സിന്ധു. സഹോദരൻ: അഖിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.