നഗരവികസനത്തി​ന്​ സ്ഥലം ഏറ്റെടുക്കൽ; കലക്ടറുടെ ഉറപ്പും പാഴ്വാക്കായി

മൂവാറ്റുപുഴ: നഗരവികസനത്തിന് സ്ഥലം ഏറ്റെടുത്ത് നിർമാണപ്രവർത്തനം തുടങ്ങുമെന്ന കലക്ടറുടെ ഉറപ്പ് പാഴ്വാക്കായി. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉറപ്പ് നൽകിയത്. ജനുവരി 15ന് മുമ്പ് മുഴുവൻ ഭൂമിയും ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്ഥലത്തി​െൻറ വില കൈപ്പറ്റിയവരുടെ ഭൂമി ഏറ്റെടുത്ത് നിർമാണം ആരംഭിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. റോഡ് വികസനത്തിന് വെള്ളൂർക്കുന്നം മുതൽ 130 ജങ്ഷൻ വരെ രണ്ട് കിലോമീറ്റർ ദൂരത്തിൽ 179 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 63 പേർക്ക് ഭൂമി വില നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ, ഇവരുടെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തയാറായിട്ടില്ല. പൊളിക്കാത്തവരുടെ കെട്ടിടങ്ങൾ റവന്യൂ വകുപ്പ് പൊളിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നിസ്സംഗത പുലർത്തുന്നതായി ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.