അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാളെ ആശുപത്രിയിലെത്തിച്ച്​ അഭിഭാഷകൻ

ചാരുംമൂട്: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ അഭിഭാഷകൻ രക്ഷപ്പെടുത്തി. പത്തനാപുരം പുന്നല പ്രദീഷ് ഭവനത്തിൽ പ്രദീഷാണ് പത്തുമിനിറ്റോളം റോഡിൽ കിടന്നത്. ചുനക്കര ജങ്ഷന് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ബ്രേക്കിട്ട കാറിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായില്ല. സമീപത്തുള്ളവർ അടുത്തുള്ള നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞെങ്കിലും പൊലീസുകാർ എത്തിയത് ബൈക്കിലായതുകൊണ്ട് അവർക്കും യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഈ സമയം സംഭവസ്ഥലത്ത് വന്ന അഭിഭാഷകനും മുൻ എൻ.സി.പി നേതാവുമായ മുജീബ് റഹ്മാനാണ് ത​െൻറ വാഹനം നിർത്തി സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രദീഷിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.