കേന്ദ്ര നയങ്ങൾ തൊഴിൽ സുരക്ഷക്ക്​ ഭീഷണി

ആലപ്പുഴ: രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തൊഴിൽ-സാമ്പത്തിക നയങ്ങൾ തൊഴിൽ സുരക്ഷക്ക് ഭീഷണിയാണെന്ന് ഇൻകംടാക്സ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം. ആദായനികുതി വകുപ്പിൽ മുപ്പതിനായിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് നികുതി പിരിവിനെയും സാമ്പത്തിക നയങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സമാപനസമ്മേളനത്തിൽ പ്രസിഡൻറ് കെ. ബാബു തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് കമീഷണർ പ്രണവ് കുമാർ ദാസ് ഉദ്ഘാടനം ചെയ്തു. ജോയൻറ് കമീഷണർ ഒാമനക്കുട്ടൻ, എ.ജി. നാരായണ ഹരി, കെ.പി. ഹരിദാസ്, എൻ. ശശികുമാർ, ജനറൽ കൺവീനർ കെ.എ. മുഹമ്മദ് കാസിം, സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ജി. നാരായണ ഹരി (പ്രസി), എ. ബിനൂപ്, ഇ.പി. പ്രകാശൻ, എൻ. തമ്പി (വൈസ് പ്രസി), ഒ.ജെ. മൈക്കൾ (ജന. സെക്ര), കെ.എ. റഷീദ്, ജി.എസ്. വിനോദ്കുമാർ, എസ്. പ്രദീപ്കുമാർ (ജോ. സെക്ര), പി.എ. ബിജു (ട്രഷ). APG 50 -ഇൻകംടാക്സ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തി​െൻറ സമാപനം പ്രിൻസിപ്പൽ ചീഫ് കമീഷണർ പ്രണവ് കുമാർ ദാസ് ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.