റോഡുകളുടെ പുനർനിർമാണം; പൊടിശല്യവും ഗതാഗത തടസ്സവും രൂക്ഷം

ചേര്‍ത്തല: നഗരത്തിലെ റോഡുകളുടെ പുനർനിർമാണം മൂലം പൊടിശല്യവും ഗതാഗത തടസ്സവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്കുവശം, ആശുപത്രി കവല എന്നിവിടങ്ങളിലാണ് പൊടിശല്യവും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നത്. വെള്ളം തളിക്കാതെയും ദീർഘദൃഷ്ടിയില്ലാത്ത ഗതാഗത നിയന്ത്രണവുമാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. താലൂക്കി​െൻറ വിവിധ മേഖലയിൽനിന്ന് മിനി സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫിസുകളിൽ എത്തുന്നവർക്കും താലൂക്ക് ആശുപത്രിയിൽ പോകേണ്ടിവരുന്നവരും ഗതാഗത തടസ്സം മൂലം ക്ലേശിക്കേണ്ടി വരുന്നു. അതേസമയം, നാലുമാസമായി പുനർനിർമാണം നടക്കുന്ന ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് തിങ്കളാഴ്ച മുല്ലപ്പള്ളി കലുങ്കി​െൻറ സമീപത്തുനിന്ന് ടാറിങ് ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളില്‍ കട്ടച്ചിറപാലം വരെ ടാറിങ് നടക്കും. അതിനുശേഷം ഗുണ്ടുവളവില്‍ ഒരുകിലോമീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് റോഡ് ടാർ ചെയ്യും. ഇപ്പോഴത്തെ ടാറിങ്ങും യാത്രക്കാരായ ജനങ്ങൾക്ക് ഏറെ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മുന്‍കൂട്ടി കണ്ട് തണ്ണീര്‍മുക്കം മുതല്‍ കാളികുളം വരെ ഒരു റീച്ചായി പണി നടത്തിയിരുന്നെങ്കില്‍ ഗതാഗത തടസ്സം ഒഴിവാക്കാമായിരുന്നെന്ന് പറയുന്നു. 12.8 കോടി ചെലവിൽ നിർമിക്കുന്ന ഈ റോഡിൽ കാളികുളം മുതല്‍ ചേര്‍ത്തല ടൗണ്‍ വരെ നാല് കലുങ്കി​െൻറ പുനര്‍നിര്‍മാണവും ഇനി നടക്കാനുണ്ട്. കാളികുളം കവല, വാരനാട് കവല, പഞ്ചായത്ത് കവല എന്നിവിടങ്ങളിലെ ബസ് വേക്ക് ടെലിഫോണ്‍ പോസ്റ്റ്, ഇലക്ട്രിക്കല്‍ പോസ്റ്റ്, കൊടിതോരണങ്ങള്‍ എന്നിവ മാറ്റി വീതി കൂട്ടാനുമുണ്ട്. താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ദിവസേന നിരവധി രോഗികളുമായി ആംബുലന്‍സും കൂടാതെ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളും കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള മറ്റ് വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇപ്പോൾ മാസങ്ങളായി ഈ വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി മുട്ടത്തിപ്പറമ്പ് വഴിയാണ് പോകുന്നത്. ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാൻ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ പറഞ്ഞു. ജംഇയ്യതുൽ ഖുത്വബ നേതൃയോഗം ആലപ്പുഴ: സമസ്ത കേരള ജംഇയ്യതുൽ ഖുത്വബ ജില്ല നേതൃയോഗം ചൊവ്വാഴ്ച രാവിലെ 10ന് നീർക്കുന്നം ഇസ്ലാമിക് സ​െൻററിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.