സർക്കാർ ഓഫിസുകളിൽ ശുചിത്വ പരിശോധന

ആലപ്പുഴ: നഗരത്തിലെ നടത്തുന്നു. ശൗചാലയം ഉൾെപ്പടെ ഓഫിസും പരിസരവും വൃത്തിയുള്ളതല്ലെങ്കിൽ നടപടിയെടുക്കണമെന്ന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എ.ഡി.എം ഐ. അബ്ദുൽ സലാമിന് നിർദേശം നൽകി. കേന്ദ്ര സർക്കാറി​െൻറ ശുചിത്വ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായിരുന്നു യോഗം വിളിച്ചത്. സ്വച്ഛ് സർവേക്ഷൺ 2018​െൻറ ഭാഗമായി നിർദേശിച്ചിട്ടുളള ക്രമീകരണങ്ങൾ സർക്കാർ ഓഫിസുകളിൽ നടത്തിയിട്ടുണ്ടോയെന്ന് സബ്കലക്ടർ വി.ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിക്കും. നാലുദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതു ശൗചാലയങ്ങളുടെയും നിലവാരം പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പോള വാരി കനാൽ വൃത്തിയാക്കുന്ന ജോലി വ്യാഴാഴ്ച ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ചപ്പുചവറുകൾ റോഡരികിൽ കത്തിക്കാൻ അനുവദിക്കില്ല. റോഡിൽ മാലിന്യം ഇടുന്നവരെ പിടികൂടുന്നതിന് രാത്രി പട്രോളിങ് ശക്തമാക്കും. പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബാനറുകളും ബോർഡുകളും അടിയന്തരമായി നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജില്ല ഭരണകൂടം കത്ത് നൽകും. കേന്ദ്ര ശുചിത്വമിഷൻ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ സർവേയിൽ ഒന്നാമതെത്താൻ ആലപ്പുഴയുടെ ശുദ്ധി ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് നഗരസഭയും ജില്ല ഭരണകൂടവും. വിശപ്പുരഹിത കേരളം പദ്ധതി; സംഘടനകളുടെ സംഭാവന മന്ത്രി ഏറ്റുവാങ്ങി ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയിലേക്ക് വിവിധ സംഘടനകൾ നൽകിയ സംഭാവനകൾ ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഏറ്റുവാങ്ങി. അശരണർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്നതിന് 205 കാസറോൾ വാങ്ങുന്നതിനുള്ള സംഭാവനയാണ് ലഭിച്ചത്. ആലപ്പി റോട്ടറി ക്ലബ് 20,800 രൂപയുടേതും വൈ.എം.സി.എ 52,000 രൂപയുടേതും രാമവർമ ക്ലബ് 39,000 രൂപയുടേതുമുള്ള ചെക്കും സേവ് ആലപ്പി 50 കാസറോളുകളും മന്ത്രിക്ക് കൈമാറി. 25 കാസറോളുകൾ നൽകുന്നതിനുള്ള സന്നദ്ധത ലയൺസ് ക്ലബ് മന്ത്രിയെ അറിയിച്ചു. ഏറ്റവും അർഹതപ്പെട്ടവരെന്ന് ഉറപ്പുവരുത്തിയവർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകുന്നതിന് മാർച്ച് മൂന്നിന് തുടക്കമിടാനാണ് നീക്കം. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ ശ്രമം നടത്തും. പാലിയേറ്റിവ് രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവരെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, എ.ഡി.എം അബ്ദുൽ സലാം, സബ്കലക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ല സപ്ലൈ ഓഫിസർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.