ശിവരാത്രി ആഘോഷങ്ങൾക്കായി മഹാദേവ ക്ഷേത്രങ്ങൾ ഒരുങ്ങി

ആലപ്പുഴ: ശിവരാത്രി ആഘോഷങ്ങൾക്കായി ശിവക്ഷേത്രങ്ങൾ ഒരുങ്ങി. കളർകോട് മഹാദേവ ക്ഷേത്രത്തിൽ രാവിലെ ഏഴിന് തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കലശപൂജയോടെ ശിവരാത്രി ദിനത്തിലെ ചടങ്ങുകൾ തുടങ്ങും. കലശം നിറച്ചശേഷം ശിവസഹസ്രനാമ ലക്ഷാർച്ചന ആരംഭിക്കും. രാത്രി 8.30ന് തിരുവാതിര, 9.15ന് നൃത്തനൃത്യങ്ങൾ, 11ന് കലശാഭിഷേകത്തോടെ ചടങ്ങുകൾ പൂർത്തിയാകും. ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ രാവിലെ ആറിന് ലക്ഷാർച്ചന മഹായജ്ഞം തുടങ്ങും. 11ന് കളഭാഭിഷേകം, ഒന്നിന് അന്നദാനം, ഭക്തിരാഗസുധ, വൈകീട്ട് ഏഴിന് ഭജന, രാത്രി എട്ടിന് ലക്ഷാർച്ചന ജപ സമാപനം, കുംഭപൂജ, 8.30ന് ഭസ്മാഭിഷേകം, 10ന് മഹാശിവരാത്രി പൂജ എന്നിവ നടക്കും. തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. നീർക്കുന്നം കളപ്പുരക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിൽ ഉച്ചക്ക് 12.30ന് ആറാട്ടുസദ്യ, വൈകീട്ട് 6.45ന് തിരിപിടിത്തം, രാത്രി ഒമ്പതിന് തിരുവാതിര, കോലടി, പത്തിന് നാടകം എന്നിവ നടക്കും. പുറക്കാട് കാവിൽ ശിവ-നാഗരാജ ക്ഷേത്രത്തിൽ രാവിലെ 11ന് കലശാഭിഷേകം, രാത്രി എട്ടിന് ദേശതാലപ്പൊലി, 12ന് മഹാശിവരാത്രി വിശേഷാൽ പൂജ. തോട്ടപ്പള്ളി ആനന്ദേശ്വരം ക്ഷേത്രത്തിൽ രാവിലെ എട്ടിന് ശിവപുരാണ പാരായണം, പത്തിന് കാവുപൂജ, ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് അഞ്ചിന് കുംഭപൂജ, രാത്രി എട്ടിന് തിരുവാതിര എന്നിവ നടക്കും. കഞ്ഞിപ്പാടം കൂറ്റുവേലിക്കൽ ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഒന്നിന് അന്നദാനം എന്നിവ നടക്കും. മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം ആറിന് പ്രദോഷ പൂജ, അഷ്ടാഭിഷേകം, ഏഴിന് പ്രദോഷ ശീവേലി ഋഷഭവാഹന എഴുന്നള്ളിപ്പ്, വടക്കനപ്പ​െൻറ ഗരുഡവാഹന എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ശയനപ്രദക്ഷിണം എന്നിവ നടക്കും. പാഴൂർമനയിലെ പി.എൻ. ഗോദൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. കായംകുളം കീരിക്കാട് തെക്ക് മൂലേശ്ശേരിൽ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും താലപ്പൊലിയും നന്ദികേശ ഘോഷയാത്രയും ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നിന് വിവിധ പ്രദേശങ്ങളിൽനിന്ന് കെട്ടുകാഴ്ച വരവ് ആരംഭിക്കും. കെ.വി.എം സമരം: ലാത്തിച്ചാര്‍ജ് അനീതി -കെ.സി. വേണുഗോപാല്‍ എം.പി ചേര്‍ത്തല: കെ.വി.എം ആശുപത്രിയുടെ മുന്നില്‍ സമരം ചെയ്ത നഴ്സുമാർക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസി​െൻറ നടപടിയെ അപലപിക്കുന്നതായി കെ.സി. വേണുഗോപാല്‍ എം.പി. ആറുമാസമായി കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സർക്കാറി​െൻറ ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഉണ്ടായില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നഴ്സുമാര്‍ നടത്തുന്ന സമരത്തിനുനേരെ കണ്ണടക്കുന്ന സമീപനമാണ് സര്‍ക്കാറിേൻറത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.