മൊബൈലും പഴ്‌സും മോഷ്​ടിച്ചു

മുഹമ്മ: മുഹമ്മ ജങ്ഷന് സമീപം ഡപ്പൂസ് സ്റ്റേഷനറി കട നടത്തുന്ന മേലാപ്പള്ളി ഷാജിയുടെ ഭാര്യ ചിന്മയിയുടെ കടയില്‍നിന്ന് മൊബൈലും പണമടങ്ങിയ പഴ്‌സും മോഷണം പോയി. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. ചൂടാറാപ്പെട്ടി വാങ്ങാന്‍ എത്തിയ ആള്‍ വില തിരക്കി ഭാര്യയോട് ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് കടയില്‍നിന്ന് ഇറങ്ങി. ഈ സമയത്ത് പുളി വാങ്ങാനെത്തിയ മറ്റൊരാള്‍ക്ക് തൂക്കി നല്‍കാന്‍ ത്രാസിനായി സമീപത്തെ കടയില്‍ പോയപ്പോള്‍ മോഷ്ടാവ് തിരികെ കടയിലെത്തി പഴ്‌സും മൊബൈലുമായി കടന്നു. സ്മാര്‍ട്ട് ഫോൺ അടക്കം രണ്ട് ഫോണുകളും പഴ്‌സില്‍ സൂക്ഷിച്ച 1500 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിനായി കടയുടമയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മുഹമ്മ പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.