കാർട്ടൂണിസ്​റ്റ്​ ശിവറാം ജന്മശതാബ്​ദി ആഘോഷം

കോതമംഗലം: കാർട്ടൂണിസ്റ്റ് ശിവറാമി​െൻറ ജന്മശതാബ്ദി ആഘോഷം ജന്മനാടായ കോതമംഗലം തൃക്കാരിയൂരിൽ നടന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന തൃക്കാരിയൂർ ചുണ്ടേക്കാട്ട് സി.കെ. ശിവരാമൻ നായർ എന്ന കാർട്ടൂണിസ്റ്റ് ശിവറാമി​െൻറ 100ാം ജന്മദിനം കേരളത്തിലെ കാർട്ടൂൺ കലാകാരന്മാരുടെയും നാട്ടുകാരുടെയും ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. തൃക്കാരിയൂർ എൻ.എസ്.എസ് സ്കൂൾ അങ്കണത്തിലെ ജന്മശതാബ്ദി ആഘോഷം കാർട്ടൂണിസ്റ്റ് സുകുമാർ ശിവറാമി​െൻറ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റുകളായ സുധീർനാഥ്, ഉണ്ണികൃഷ്ണൻ, ഇ.പി. പീറ്റർ, പ്രസന്നൻ ആനിക്കാട്, ജോയി അബ്രഹാം, കെ.പി. വിൽസൺ എന്നിവർ പങ്കെടുത്തു. തുടർന്ന് ചിത്രരചന മത്സരങ്ങളും കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണൻ നയിച്ച 'ചിരി വര' പഠന ക്ലാസും നടന്നു. വൈകീട്ട് അനുസ്മരണ സമ്മേളനം കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റുകൾ ശക്തമായ പ്രതിപക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ഒരു കാർട്ടൂൺ നൂറ് ലേഖനത്തെക്കാൾ ഓർത്തിരിക്കുമെന്നും ചുള്ളിക്കാട് പറഞ്ഞു. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻറും കാർട്ടൂണിസ്റ്റുമായ കെ.എ. ജോയ്, പ്രഫ. ബേബി എം. വർഗീസ്, സി.പി.എം ഏരിയ സെക്രട്ടറി ആർ. അനിൽ കുമാർ, കെ.പി. ബാബു, കെ.പി. ജയകുമാർ, സാബു ചെറിയാൻ എന്നിവർ സംസാരിച്ചു. തൃക്കാരിയൂരിൽ ശിവരാത്രി നാളിൽ മെഗാ പിന്നൽ തിരുവാതിര കോതമംഗലം: ശിവരാത്രിനാളില്‍ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം മൈതാനത്ത് 160 പേരെ ഒരുമിച്ച് അണിനിരത്തി തിരുവാതിരക്കളിയുടെ വ്യത്യസ്ത രൂപമായ പിന്നല്‍ തിരുവാതിര അരങ്ങേറും. തൃക്കാരിയൂരിലെ ഒരു പറ്റം കലാ ആസ്വാദകര്‍ രൂപം കൊടുത്ത 'വര വീണ' കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടന പരിപാടിയായാണ് ഇത് സംഘടിപ്പിക്കുന്നത്. ആറ് വയസ്സ് മുതൽ 60 കഴിഞ്ഞവർ വരെ ചുവടുെവക്കും. ഒരു ആൺകുട്ടിയും തിരുവാതിരയിൽ പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന സംസ്കാരിക സമ്മേളനത്തില്‍ വര വീണ കലാ സംസ്കാരിക വേദിയുടെ ഉദ്ഘാടനവും മെഗാ പിന്നല്‍ തിരുവാതിരയുടെ ഭദ്രദീപം തെളിക്കലും കോതമംഗലം എ.എല്‍.എ ആൻറണി ജോണ്‍ നിർവഹിക്കും. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി, പഞ്ചായത്ത് അംഗങ്ങളായ ശോഭ രാധാകൃഷ്ണന്‍, സന്ധ്യ സുനില്‍കുമാര്‍, അരുണ്‍ സി. ഗോവിന്ദ്, ദേവസ്വം അധികാരികള്‍, നടിമാരായ അനന്യ, കുളപ്പുള്ളി ലീല എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.