അർത്തുങ്കൽ ഗ്രാമം മെത്രാഭിഷേകത്തി​െൻറ ആത്മീയ ശോഭയിലായി

ചേർത്തല: അപൂർവമായി എത്തുന്ന ആത്മീയസൗഭാഗ്യം അർത്തുങ്കൽ ഗ്രാമം ഞായറാഴ്ച പ്രാർഥനാപൂർവം ഉൾക്കൊണ്ടു. കടലോരഗ്രാമത്തി​െൻറ വിശ്വാസ ചരിത്രത്തിൽ ഒരേടുകൂടി എഴുതിച്ചേർത്താണ് ചരിത്രപ്രാധാന്യമുള്ള അർത്തുങ്കൽ സ​െൻറ് ആൻഡ്രൂസ് ബസലിക്ക അങ്കണത്തിൽ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ഡോ. ജയിംസ് ആനാപറമ്പിൽ അവരോധിക്കപ്പെട്ടത്. ആത്മീയ പുളകിതമായ അന്തരീക്ഷത്തിൽ അഭിഷിക്ത ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ വിശ്വാസിസമൂഹം സുപ്രധാനമായ ചടങ്ങ് നടക്കുേമ്പാൾ പ്രാർഥനകളിൽ മുഴുകി. കത്തോലിക്ക സഭ ലൂർദ് മാതാവി​െൻറ തിരുനാൾ ആഘോഷിക്കുന്ന ദിവസം തന്നെ അർത്തുങ്കലിൽ സുപ്രധാന അഭിഷേക ചടങ്ങുകൾ നടന്നു എന്നത് വിശ്വാസികൾ കൃതാർഥതയോടെ സ്മരിക്കുന്നു. ബസലിക്ക അങ്കണത്തിലെ വിശാലമായ കൂറ്റൻ പന്തലിൽ മാത്രമല്ല പുറത്തും ആയിരക്കണക്കിന് വിശ്വാസികൾ നിറഞ്ഞുനിന്നു. ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശ്ശേരിലാണ് ചടങ്ങുകളുടെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. പരിസ്ഥിതിസൗഹൃദ രീതിയിലാണ് ഒരുക്കം നടത്തിയത്. ഇവിടേക്കായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുകളും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മുതൽതന്നെ അർത്തുങ്കൽ ബസലിക്ക അങ്കണത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. വത്തിക്കാൻ പ്രതിനിധി വായിച്ച മാർപാപ്പയുടെ വിളംബരം മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിലാണ്. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിയുക്ത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിലി​െൻറ തലയിൽ തൈലാഭിഷേകം നടത്തിയപ്പോഴും അധികാരചിഹ്നങ്ങൾ കൈമാറിയപ്പോഴും വിശ്വാസിസമൂഹം ഹൃദയം നിറഞ്ഞ പ്രാർഥനയാൽ കൈകൾ കൂപ്പി. ഡോ. മൈക്കിൾ ആറാട്ടുകുളം, ഡോ. പീറ്റർ ചേനാപറമ്പിൽ എന്നിവരാണ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലി​െൻറ മുൻഗാമികൾ. അത്തിപ്പൊഴിയിലി​െൻറ പിൻഗാമിയായി എത്തുന്ന ഡോ. ജയിംസ് ആനാപറമ്പിൽ കടലി​െൻറ മക്കളുടെ ജീവിതം നേരിട്ടറിഞ്ഞ പുരോഹിതനാണ്. എറണാകുളം ചെല്ലാനത്ത് കണ്ടക്കടവ് ആനാപറമ്പിലാണ് വീട്. അഭിഷേകചടങ്ങുകൾക്കുശേഷം നടന്ന അനുമോദന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും രൂപതയിലെ 73 ദേവാലയങ്ങളിലെ പ്രതിനിധികളും പെങ്കടുത്തു. സമ്മേളനശേഷം കൃപാസനത്തി​െൻറ ചവിട്ടുനാടകവും അരങ്ങേറി. ബൈബിള്‍ കൺവെന്‍ഷന്‍ ചേര്‍ത്തല: അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ മുട്ടം സ​െൻറ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കുന്ന കൃപാഭിഷേകം ബൈബിള്‍ കൺവെന്‍ഷന്‍ തിങ്കളാഴ്ച സമാപിക്കും. ഫാ. ഡൊമിനിക് വാളമ്മനാലാണ് കൺവെന്‍ഷന്‍ നയിക്കുന്നത്. യാചകവിരുദ്ധ കൂട്ടായ്മ ആലപ്പുഴ: യാചകർ നാടിനാപത്ത് എന്ന വിഷയത്തിൽ സക്കരിയ വാർഡിൽ ജനകീയ സമിതി സംഘടിപ്പിച്ച കൂട്ടായ്മ നഗരസഭ വൈസ് ചെയർപേഴ്സൻ ബീന കൊച്ചുബാവ ഉദ്ഘാടനം ചെയ്തു. സാലിം അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി ക്ലാെസടുത്തു. എസ്. വാഹിദ്, എസ്.എം. ഷെറീഫ്, ഇ. ഇസ്ഹാക്ക്, ഹനീഫ് അലിക്കോയ, പി.എസ്. അഷ്റഫ്, എൻ.എ. യൂനുസ് എന്നിവർ സംസാരിച്ചു. എ.കെ. ഷിഹാബുദ്ദീൻ സ്വാഗതവും സാഹിദ നജീബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.