തീരദേശ പാതയുടെ ഒാരത്തെ പുൽക്കാടുകൾക്ക്​ തീപിടിച്ചു

അരൂർ: തീരദേശ റെയില്‍പാതയുടെ ഓരത്ത് ഉണങ്ങിയ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു. ട്രെയിന്‍ അര മണിക്കൂര്‍ നിര്‍ത്തിയിട്ടു. അരൂര്‍--കുമ്പളം റെയില്‍ പാലത്തി​െൻറ തെക്കുഭാഗത്തായിരുന്നു സംഭവം. നാഗര്‍കോവിലില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് നിര്‍ത്തിയിട്ടത്. തീ ഉയരത്തില്‍ ആളിപ്പടര്‍ന്നതുമൂലം ട്രെയിനിന് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തീ പടരുന്നത് അകലെനിന്നുതന്നെ കണ്ടതിനാൽ ലോക്കോ പൈലറ്റിന് ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞു. ട്രെയിനില്‍ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് റെയില്‍വേ ജീവനക്കാര്‍തന്നെ തീയണച്ചു. പ്രദേശവാസികളും തീയണക്കാന്‍ ഉണ്ടായിരുന്നു. ചേര്‍ത്തലയില്‍നിന്ന് ഒരു യൂനിറ്റ് അഗ്നിശമന സേന എത്തിയെങ്കിലും അതിനുമുമ്പേ തീയണച്ചു. എന്നാല്‍, ട്രെയിന്‍ യാത്രികരില്‍ പലരും സംഭവം അറിഞ്ഞിരുന്നില്ല. മുന്നിലെ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മാത്രമാണ് തീപടരുന്നത് കണ്ടത്. എറണാകുളം, ചേര്‍ത്തല, ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കിയതിനാല്‍ ഇതുവഴി വരേണ്ട മറ്റ് ട്രെയിനുകള്‍ ക്രോസിങ് സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. കെ.വി.എം നഴ്സുമാരുടെ സമരം: പൊലീസുകാർക്കും പരിക്കേറ്റു ചേർത്തല: ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ നടത്തിയ ദേശീയപാത ഉപരോധ സമരത്തിനിടെ ഉണ്ടായ സംഘർഷാവസ്ഥക്കിടെ പൊലീസുകാർക്കും പരിക്കേറ്റു. ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാലിനും സി.ഐ വി.പി. മോഹൻലാലിനുമാണ് പരിക്കേറ്റത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ മൂന്ന് വനിത പൊലീസുകാർ ഉൾപ്പെടെയുള്ളവർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അതേസമയം, പൊലീസ് ലാത്തിച്ചാർജിൽ പത്തോളം നഴ്സുമാർക്കും പരിക്കുണ്ട്. ഡിവൈ.എസ്.പിയുടെ ഇടത് മോതിരവിരലി​െൻറ അസ്ഥിക്കാണ് ഒടിവ് സംഭവിച്ചത്. വനിത പൊലീസുകാരായ മിനിമോൾ, ശ്രീവിദ്യ, മഞ്ജുഷ, സീനിയർ സി.പി.ഒ വസന്ത്, സുനിൽകുമാർ, സുരാജ്, സനിൽ, ശരത് ലാൽ എന്നിവരാണ് പരിക്കേറ്റ് ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അനുശോചിച്ചു മണ്ണഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണഞ്ചേരി യൂനിറ്റ് മുൻ വൈസ് പ്രസിഡൻറും ഷെഫീന ജ്വല്ലറി ഉടമയുമായ ഷരീഫി​െൻറ നിര്യാണത്തിൽ യൂനിറ്റ് അനുശോചിച്ചു. പ്രസിഡൻറ് കെ.കെ. പ്രകാശൻ, യൂത്ത് വിങ് ജില്ല സെക്രട്ടറി ബി. അൻസൽ, രക്ഷാധികാരി മൈതീൻകുഞ്ഞ് മേത്തർ, ജനറൽ സെക്രട്ടറി എൻ.എ. അബൂബക്കർ ആശാൻ എന്നിവർ സംസാരിച്ചു. പരേതനോടുള്ള ആദരസൂചകമായി മണ്ണഞ്ചേരിയിൽ കടകൾ അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.