32 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന് 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശിയും സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് വന്ന മലപ്പുറം സ്വദേശിയും ആണ് പിടിയിലായത്. രണ്ടുപേരിൽനിന്ന് മൊത്തം 1056 ഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി സബ് വൂഫറി​െൻറ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഡിസ്ക് ആകൃതിയിലായിരുന്നു സ്വർണം. ലോഹക്കഷണങ്ങളുടെ രൂപത്തിലും സ്വർണം ഒളിപ്പിച്ചിരുന്നു. തിരിച്ചറിയാതിരിക്കാൻ മഞ്ഞ പൂശിയിരുന്നു. മൊത്തം 30.49 ലക്ഷം രൂപയുടെ 995 ഗ്രാം സ്വർണം ഉണ്ടായിരുന്നു. ചെക്ക് ഇൻ ബാഗേജിലാണ് സബ് വൂഫർ സൂക്ഷിച്ചിരുന്നത്. മലപ്പുറം സ്വദേശിയുടെ പക്കൽ രണ്ട് സ്വർണക്കട്ടിയാണ് ഉണ്ടായിരുന്നത്. ഷേവിങ് ക്രീം ട്യൂബി​െൻറ ഉള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 1.86 ലക്ഷം രൂപയുടെ 61 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.