ചിറയത്തെ കർഷകർ ഉപ്പുവെള്ള ഭീഷണിയിൽ

ആലങ്ങാട്: പഞ്ചായത്തിലെ ചിറയം കറുകത്തോടിന് സമീപത്തെ കർഷകർ ഉപ്പുവെള്ള ഭീഷണിയിൽ. പുഴയിൽനിന്ന് ഉപ്പുവെള്ളം തോട്ടിലേക്കൊഴുകി കൃഷിയിടങ്ങളിൽ എത്തുകയാണ്. പ്രദേശത്തെ ജലസ്രോതസ്സായ കറുകത്തോട്ടിൽ അടിയന്തരമായി ഷട്ടർ നിർമിക്കണമെന്ന് ആലങ്ങാട് മണ്ഡലം കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. പാർട്ടി ബ്ലോക്ക് പ്രസിഡൻറ് ബാബു മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് നിലയിടത്ത് അധ്യക്ഷത വഹിച്ചു. കെ.എ. അബ്ദുൽ അസീസ്, സുനിൽ തിരുവാലൂർ, വി.ബി. ജബ്ബാർ, വി.എം. സെബാസ്റ്റ്യൻ, ഷാജി വാര്യത്ത്, ജോഷി വേവുകാട്, നിഷാദ് ദേവസി, വർഗീസ് കോളരിക്കൽ, മുഹമ്മദ് ഷാ മൂപ്പൻ, ശോശാമ്മ ആൻറപ്പൻ, എം.വി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.