വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയത് അഴിമതി നടത്താൻ ^ചെന്നിത്തല

വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയത് അഴിമതി നടത്താൻ -ചെന്നിത്തല വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയത് അഴിമതി നടത്താൻ -ചെന്നിത്തല തിരുവനന്തപുരം: അഴിമതി നടത്താനും അത് മൂടിവെക്കാനുമായി വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന് ഡയറക്ടറില്ലാതായിട്ട് 11 മാസം കഴിഞ്ഞു. നിയമം ലംഘിച്ച് ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് വിജിലന്‍സ് തലപ്പത്ത് അധികച്ചുമതല നല്‍കിയത് ഇടതുമുന്നണി മന്ത്രിമാരുടെയും നേതാക്കളുടെയും കേസുകള്‍ അട്ടിമറിക്കാനാണ്. 40ഒാളം കേസുകളാണ് ഇതിനകം അട്ടിമറിച്ചത്. ഗുരുതര ആരോപണങ്ങളില്‍പെട്ട് സസ്‌പെന്‍ഷനിലിരുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റമുക്തരാക്കി തിരിച്ചെടുത്തു. വിജിലന്‍സിന് ഇപ്പോള്‍ ഡയറക്ടറില്ലാത്തതു കാരണം എഫ്.ഐ.ആര്‍ ഇടാന്‍ പോലും കഴിയുന്നില്ല. ഇതുകാരണം നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ വിജിലന്‍സില്‍ ഇന്‍ചാര്‍ജ് ഭരണമാണ് നിലനില്‍ക്കുന്നത്. വിജിലന്‍സ് അടിമുടി നാഥനില്ലാത്ത അവസ്ഥയിലുമാണ്. അഴിമതി നിരോധന സംവിധാനത്തെ മുഴുവന്‍ നോക്കുകുത്തിയാക്കിയെന്നും ചെന്നിത്തല വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.