അപൂർവ രോഗത്തിനടിമയായ ഗോഡ്​വിന് ഇത് ആശ്വാസത്തി​െൻറ ദിനങ്ങൾ

മൂവാറ്റുപുഴ: 13 വർഷമായി അപൂർവ രോഗത്തിനടിമയായി വേദനയുമായി കഴിയുന്ന ഗോഡ്വിന് ഇത് ആശ്വാസത്തി​െൻറ ദിനങ്ങൾ. എപ്പിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവരോഗം പിടിപെട്ട് കഴിയുന്ന മുടവൂര്‍ കിഴക്കേക്കുടിയില്‍ മത്തായിയുടെ മകന്‍ ഗോഡ്‌വിൻ (13) കഴിഞ്ഞ ഒരാഴ്ചയായി ആശ്വാസത്തിലാണ്. വേദനക്ക് ചെറിയ കുറവുണ്ട്. ശരീരത്തിലെ വ്രണങ്ങൾ ഉണങ്ങാൻ തുടങ്ങുന്നുണ്ട്. എഴുന്നേറ്റ് ഇരിക്കാനും കഴിയുന്നു. വർഷങ്ങളായി തുടരുന്ന ചികിത്സകൊണ്ട് ശമനമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടത്തെ കിടത്തിച്ചികിത്സയിലാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. രോഗം മാറി മകൻ രക്ഷപ്പെടുമെന്ന പ്രാർഥനയിലാണ് മാതാപിതാക്കൾ. ആയിരത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന രോഗമാണിത്. ശരീരത്തിൽ കുമിള രൂപപ്പെട്ട് പൊട്ടി വ്രണമായി മാറുകയും അസഹനീയ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നതാണ് രോഗം. ആറാം ക്ലാസ് വരെ പഠിച്ച ഗോഡ്വിന് തുടര്‍പഠനത്തിന് രോഗം തടസ്സമായിരിക്കുകയാണ്. ജന്മനാ രോഗബാധിതനായ ഗോഡ്‌വിന് അലോപ്പതി, ആയുർവേദം അടക്കമുള്ള ആശുപത്രികളില്‍ ചികിത്സ നടത്തി. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഗോഡ്വിനെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സാറ നന്ദന മാത്യുവി​െൻറ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. ശരീരത്തിലെ വ്രണങ്ങളെല്ലാം ഉണങ്ങിത്തുടങ്ങിയിട്ടുെണ്ടന്നും പതിയെ എഴുന്നേല്‍ക്കാനും നടക്കാനും കഴിയുന്നുെണ്ടന്നും ഡോ. സാറ നന്ദന മാത്യു പറഞ്ഞു. കൂലിപ്പണിക്കാരനായ മത്തായി വാടകവീട്ടിലാണ് താമസം. സ്വന്തമായി അഞ്ച് സ​െൻറ് സ്ഥലമുെണ്ടങ്കിലും വീടെന്ന സ്വപ്നം പൂർത്തിയായിട്ടില്ല. മൂന്നുവർഷം മുമ്പ് ഗോഡ്വി​െൻറ അവസ്ഥ 'മാധ്യമം' വാർത്തയായി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.