സൗജന്യ അർബുദ നിർണയ ക്യാമ്പ് നടത്തി

ആലങ്ങാട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറയും എറണാകുളം ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ . തിരുവാല്ലൂർ ഗവ. എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. കാഞ്ചന സോമൻ, ശ്രീകല മധു, വി.ബി. ജബ്ബാർ, കെ.കെ. സുരേഷ്, എൽസ ജേക്കബ്, ഗീത തങ്കപ്പൻ എന്നിവർ സംസാരിച്ചു. ക്യാൻകുർ ഫൗണ്ടേഷൻ സെക്രട്ടറി ഡൊമിനിക് റിപ്പോർട്ട് അവതരിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ബാലമുരളികൃഷ്ണ ബോധവത്കരണ ക്ലാസ് നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എസ്. സജിത പദ്ധതി വിശദീകരിച്ചു. അജ സാബു സ്വാഗതവും കെ.എ. സിയാദ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.