ഓഖി ദുരിതാശ്വാസം: നാലു വീടി​െൻറ നിർമാണോദ്ഘാടനം

തോപ്പുംപടി: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ചെല്ലാനം,- കണ്ണമാലി പ്രദേശങ്ങളിൽ പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നിർമിച്ചുനൽകുന്ന നാല് വീടി​െൻറയും 50 ശൗചാലയങ്ങളുടെയും നിർമാണോദ്ഘാടനം പ്രഫ. കെ.വി. തോമസ് എം.പി നിർവഹിച്ചു. നാല് വീടി​െൻറയും നിർമാണം വിഷുവിന് പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി. കുരിശിങ്കൽ വീട്ടിൽ കെ.എം. ജോസഫ്, മഞ്ചാടിപ്പറമ്പിൽ ശ്രീനിവാസൻ, തൈപ്പറമ്പിൽ വീട്ടിൽ ബ്രിജിത് വിൻെസൻറ്, വെള്ളപ്പനാട്ട് വീട്ടിൽ വി.എസ്. ആൻസി റോയി എന്നിവർക്കാണ് വീട് നിർമിക്കുന്നത്. മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, കണ്ടക്കടവ് സ​െൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി വികാരി ഫാ. സ്റ്റീഫൻ ജെ. പുന്നക്കൽ, കണ്ണമാലി സ​െൻറ് ആൻറണീസ് ഫൊറോന പള്ളി വികാരി മോൺ. ആൻറണി തച്ചാറ, മറുവക്കാട് ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ.ആൻറണി തട്ടകത്ത്, പള്ളുരുത്തി ബ്ലോക് പഞ്ചായത്ത് അംഗം എ.കെ. വിശ്വംഭരൻ, ചെല്ലാനം പഞ്ചായത്ത് അംഗങ്ങളായ വത്സ ഫ്രാൻസിസ്, മേരി ലിസി, ദീപ ഷാജി, ലൂസി രാജൻ, എൻ.എൻ. സുഗുണപാലൻ എന്നിവർ സംസാരിച്ചു. ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം: 100 ഗൃഹാങ്കണ സദസ്സ് സംഘടിപ്പിക്കും കൊച്ചി: 'ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം' എന്ന ആശയത്തോടെ യുവകലാസാഹിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ ഗൃഹാങ്കണ സദസ്സ് സംഘടിപ്പിക്കും. ജില്ലതല ഉദ്‌ഘാടനം മാർച്ച് ആദ്യവാരം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. ചിത്രകാരൻ അശാന്തനോടുള്ള അനാദരവിലും കവി കുരീപ്പുഴക്കെതിരായ ഫാഷിസ്റ്റ് ആക്രമണത്തിലും വടയമ്പാടി വിഷയത്തിലും ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് കെ.എ. സുധി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശാരദാമോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി എന്നിവർ സംഘടന തീരുമാനം വിശദീകരിച്ചു. ജില്ല സെക്രട്ടറി പ്രഫ. ജോർജ് കെ. ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ എസ്. ശ്രീകുമാരി, പി.ആർ. പുഷ്പാംഗദൻ, കൊച്ചിൻ നാസർ, എ.പി. ഷാജി, വി.കെ. മണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.