നാലു വയസ്സുകാരനെ തട്ടിയെടുക്കാൻ ശ്രമിച്ച ഇതര സംസ്ഥാന യുവാവ് പിടിയിൽ

കൊച്ചി: നാലുവയസ്സുകാരനെ തട്ടിയെടുക്കാൻ ശ്രമിച്ച ഇതരസംസ്ഥാന യുവാവ് പിടിയിൽ. മുത്തച്ഛനൊപ്പം വഴിയിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കവെയാണ് ഇതരസംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുൾ റഹ്മാനെ(31) നാട്ടുകാർ പിടികൂടി പാലാരിവട്ടം പൊലീസിന് കൈമാറിയത്. തമ്മനം ഇലവുങ്കൽ റോഡിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മുത്തച്ഛനോടൊപ്പം മുടിവെട്ടാൻ പോയി തിരികെ വരുകയായിരുന്നു കുട്ടി. ഇതിനിടെ‌ പിന്നാലെ ഓടിയെത്തിയ ഇയാൾ കുട്ടിയെ എടുത്തുയർത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയും ചെയ്തു. സംഭവം കണ്ട പരിസരവാസികൾ ഓടിയെത്തി മുഹമ്മദ് ഇബ്നുളിനെ തടഞ്ഞുനിർത്തുകയായിരുന്നു. പാലാരിവട്ടം പൊലീസ് എത്തി യുവാവിനെ എറണാകുളം ജനറൽ ആ‌ശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. മാനസികാസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ മാനസികരോഗ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദേശം നൽകി. കോടതിയിൽ ഹാജരാക്കിയശേഷമാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. തമ്മനം പള്ളിക്ക് മുന്നിൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ഇയാളെ സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വിട്ടയച്ചിരുന്നതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പരസ്പര ബന്ധമില്ലാതെ സംസാരിച്ച ഇയാൾ അസം സ്വദേശിയാണെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.