പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന വിമാനത്താവളം വേണ്ടെന്ന്​ അടൂർ ഗോപാലകൃഷ്ണൻ

കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസനപ്രവർത്തനങ്ങൾ വേണ്ടെന്നുവെക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. മൂന്ന് വിമാനത്താവളങ്ങളുള്ള കേരളം നാലാമത്തേതി​െൻറ ഉദ്ഘാടനം കാത്തിരിക്കുകയാണ്. അഞ്ചാമത്തേത് പശ്ചിമഘട്ടത്തിൽ സ്ഥാപിക്കാൻ ആലോചന നടക്കുന്നു. നാല് വിമാനത്താവളങ്ങൾതന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തി​െൻറ ആവശ്യം കേരളത്തിനില്ല. കേരളത്തി​െൻറ വനഭൂമിയും പ്രകൃതിസൗന്ദര്യവും നശിപ്പിക്കുന്ന വിമാനത്താവളം വേണ്ടെന്നുവെക്കണമെന്നും അടൂർ ആവശ്യപ്പെട്ടു. ഓയിസ്ക ഇൻറർനാഷനൽ ദക്ഷിണേന്ത്യൻ ചാപ്റ്ററും കളമശ്ശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ആൻഡ് എൻട്രപ്രണർഷിപ്പും (സൈം) ചേർന്ന് സംഘടിപ്പിക്കുന്ന ഓയിസ്ക ഗ്ലോബൽ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഒായിസ്ക ദക്ഷിണേന്ത്യൻ പ്രസിഡൻറുമായ കെ.വി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഒായിസ്ക ഇൻറർനാഷനൽ അസി. സെക്രട്ടറി ജനറൽ എം.അരവിന്ദ് ബാബു ആമുഖ പ്രസംഗം നടത്തി. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ, ഓയിസ്ക ജപ്പാൻ പ്രസിഡൻറ് എത്സുകോ നകാനോ, സെക്രട്ടറി ജനറൽ യാസുകി നാഗിഷി, കന്നട നടനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് ഹെബ്ലിക്കർ, ഔഷധി ചെയർമാൻ ഡോ. കെ. ആർ. വിശ്വംഭരൻ, വി.ഒ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഡോ. മനോജ് വർഗീസ് സ്വാഗതവും കെ.പി. അബൂബക്കർ നന്ദിയും പറഞ്ഞു. ഒായിസ്ക യൂത്ത് ഐക്കൺ അവാർഡുകൾ ആലപ്പുഴ ജില്ല കലക്ടർ ടി. വി. അനുപമ, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, ഡോ. ഗായത്രി സുബ്രഹ്മണ്യം, ആര്യഗോപി എന്നിവർക്ക് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.