ചെമ്പിരിക്ക ഖാദിയുടെ മരണം: തുടരന്വേഷണം ആരംഭിച്ചതായി സി.ബി.​െഎ

കൊച്ചി: ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ചെന്ന് സി.ബി.െഎ. ഇൗ സാഹചര്യത്തിൽ നേരത്തേ സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഫയലിൽ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി ഡാർവിൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈകോടതയിൽ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട കോടതി നിർദേശപ്രകാരമാണ് തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്. മൗലവി മരിച്ച ദിവസം രണ്ടുപേരെ ത​െൻറ ഒാേട്ടാറിക്ഷയിൽ അദ്ദേഹത്തി​െൻറ വീടിന് സമീപം ഇറക്കിവിെട്ടന്ന ഓട്ടോ ഡ്രൈവർ ആദൂര്‍ സ്വദേശി അഷ്റഫി​െൻറ വെളിപ്പെടുത്തലി​െൻറ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണത്തിന് സി.ബി.െഎ തയാറായത്. അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ 2017ജനുവരി 23 ന് നൽകിയ അന്തിമ റിപ്പോർട്ട് തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്നാണ് സി.ബി.െഎ നിലപാട്. ആഴ്ചകൾക്ക് മുമ്പ് സി.ബി.െഎ അഷ്റഫി​െൻറ മൊഴിയെടുത്തിരുന്നു. 2010 ഫെബ്രുവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.