എസ്​.എഫ്​.​െഎ അക്രമത്തിനെതിരെ എ.​െഎ.എസ്​.എഫ്​ പ്രതിഷേധം

കൊച്ചി: കുസാറ്റിൽ കഴിഞ്ഞ കുറേ മാസങ്ങളായി എസ്.എഫ്.െഎ പ്രവർത്തകർ അക്രമമാണ് നടക്കുന്നതെന്ന് എ.െഎ.എസ്.എഫ് ആരോപിച്ചു. സരോവർ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന്, കഞ്ചാവ് മാഫിയയാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ പൊലീസോ സർവകലാശാല അധികൃതരോ തയാറായില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.എഫ്.െഎ നേതൃത്വം സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രകോപനവുമില്ലാതെയാണ് എ.െഎ.എസ്.എഫ് കുസാറ്റ് യൂനിറ്റ് സെക്രട്ടറി ഫാസിലിനെ മാരകായുധങ്ങൾകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചത്. കൂടാതെ, പ്രവർത്തകരായ നിവേദ്, ഷെയ്ഖ് അക്ബർ എന്നിവരെയും ആക്രമിച്ചു. കുസാറ്റിലെ ഹോസ്റ്റലുകളെ മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമാക്കാനും ആയുധസംഭരണ ശാലകളാക്കുനുമുള്ള എസ്.എഫ്.െഎയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും എ. െഎ.എസ്.എഫ് ജില്ല പ്രസിഡൻറ് എം.ആർ. ഹരികൃഷ്ണൻ, സെക്രട്ടറി അസ്ലഫ് പാറേക്കാടൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.