കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് തൊഴിലാളി ധർണ

കൊച്ചി: കേന്ദ്ര സർക്കാറി​െൻറ ബജറ്റിൽ പ്രതിഷേധിച്ച് 16ന് ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തും. ടി.കെ. രമേശ​െൻറ അധ്യക്ഷതയിൽ നടന്ന േട്രഡ് യൂനിയൻ ഐക്യ സമര സമിതി യോഗത്തിലാണ് തീരുമാനം. 2018-19ലെ കേന്ദ്ര ബജറ്റ് തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമാണ്. വാഗ്ദാന പെരുമഴയിൽ യാഥാർഥ്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ധനമന്ത്രി നടത്തിയത്. എന്നാൽ, ബജറ്റി​െൻറ തനിനിറം പുറത്തായതോടെ ആർ.എസ്.എസ് സംഘടനയായ ബി.എം.എസിനുപോലും പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടിവന്നു. തൊഴിലാളി എന്ന ഒരു വാക്ക് ഉപയോഗിക്കാത്ത ബജറ്റാണിതെന്നും അവർ കുറ്റപ്പെടുത്തി. കെ.എൻ. ഗോപി(എ.ഐ.ടി.യു.സി), കെ.എൻ. ഗോപിനാഥ്, സി.കെ. മണിശങ്കർ (സി.ഐ.ടി.യു), രഘുനാഥ് പനവേലി(എസ്.ടി.യു), വി.പി. ജോർജ്(ഐ.എൻ.ടി.യു.സി), കെ.കെ. അഷ്റഫ്, ജോൺ ലൂക്കോസ്, കുമ്പളം രാജപ്പൻ(എ.ഐ.ടി.യു.സി), എൻ.ആർ. മോഹൻകുമാർ(എ.ഐ.യു.ടി.യു.സി), എം. ബാബുരാജ്(എച്ച്.എം.എസ്), മനോജ് പെരുമ്പിള്ളി (ജെ.ടി.യു.സി), എം. ശ്രീകുമാർ(എൻ.ടി.യു.ഐ), ആൻറണി അക്കര (ഐ.എൻ.എൽ.സി), കെ.കെ. ചന്ദ്രൻ(എ.ഐ.സി.ടി.യു), പി.എസ്. ഫാരിഷ(സേവ), കെ.എ. അലി അക്ബർ, എം.എ. ഷാജി(കെ.ടി.യു.സി(ജെ), എം.അനിൽകുമാർ, കെ.എം.അഷ്റഫ്, കെ.വി. മനോജ്, എ.പി. ലൗലി(സി.ഐ.ടി.യു), കെ.പി. കൃഷ്ണൻകുട്ടി(എച്ച്.എം.എസ്), പി.എം. ദിനേശൻ(എ.ഐ.യു.ടി.യു.സി) എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.