മോഷണശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി

കോതമംഗലം: പകൽ മോഷണത്തിനിറങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി െപാലീസിന് കൈമാറി. ഈരാറ്റുപേട്ട നടക്കൽ സ്വദേശി മുണ്ടയ്ക്കാപറമ്പിൽ ഫൈസലാണ് (34) പിടിയിലായത്. മാതിരപ്പള്ളി ക്ഷേത്ര പടിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കൊച്ചുകുടി ഗോപിയുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വീട്ടുകാർ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി പിറകുവശത്തെ വാതിൽ തകർത്ത് അകത്തു കടക്കാൻ ശ്രമിക്കുന്നത് അടുത്ത വീട്ടിലെ പെൺകുട്ടി കാണുകയായിരുന്നു. വിവരം ലഭിച്ചെത്തിയ നാട്ടുകാർ വീട് വളഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടിച്ചു. കോതമംഗലം പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.