കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളികളിൽ -മുമ്പില്ലാത്ത ഐക്യം ^കെ. ചന്ദ്രൻപിള്ള

കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളികളിൽ -മുമ്പില്ലാത്ത ഐക്യം -കെ. ചന്ദ്രൻപിള്ള കൊച്ചി: തൊഴിലാളി യൂനിയനുകൾ അംഗസംഖ്യ കൂട്ടുന്നതിനപ്പുറം മറ്റ് തൊഴിലാളി സംഘടനകളുമായിച്ചേർന്ന് യോജിച്ച പോരാട്ടങ്ങൾക്ക് ശക്തിപകരണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ േട്രഡ് യൂനിയൻ സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പില്ലാത്തവിധം തൊഴിലാളി സംഘടനകൾക്കിടയിൽ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾ സ്വീകരിക്കുന്ന നയങ്ങളുടെ ഭാഗമായി തൊഴിൽമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളാണ് അതി​െൻറ മൂലകാരണം. അങ്ങേയറ്റം ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളാണ് പ്രശ്നങ്ങൾക്ക് യഥാർഥ കാരണമെന്ന തിരിച്ചറിവും അതിൽനിന്നുണ്ടാകേണ്ട രാഷ്്ട്രീയ ബോധവുമാണ് പ്രധാനം. ആ തിരിച്ചറിവിലേക്കും രാഷ്്ട്രീയബോധത്തിലേക്കും പൊതുജനവികാരം ഉയർത്തിക്കൊണ്ടുവരുക എന്ന കടമയാണ് തൊഴിലാളി യൂനിയനുകൾ ഏറ്റെടുക്കേണ്ടതെന്നും ചന്ദ്രൻപിള്ള പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ അധ്യക്ഷത വഹിച്ചു. വിവിധ യൂനിയൻ ഭാരവാഹികൾ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.