ജിനു മരിയ മാനുവലിന് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്​

മൂവാറ്റുപുഴ: ഹൈജംപ് താരം ജിനു മരിയ മാനുവലിന് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. മൂവാറ്റുപുഴ പുളിന്താനം സ്വദേശിനിയായ ഇവരുടെ അവസ്ഥ മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ ഒരു സ്ഥാപനമാണ് സൗജന്യമായി വീട് നിർമിച്ചുനല്‍കാന്‍ തയാറായി എല്‍ദോ എബ്രഹാം എം.എല്‍.എയെ സമീപിച്ചത്. പൊതുജന പങ്കാളിത്തത്തോടെ സ്ഥലം ലഭ്യമാക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്ഥലം കണ്ടെത്തുന്നതിന് സമിതി രൂപവത്കരിച്ചു. എം.എല്‍.എ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡൻറ് അലക്‌സി സ്‌കറിയ ചെയര്‍മാനും വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡൻറ് വിന്‍സന്‍ ഇല്ലിക്കല്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു. ചിത്രം- കായികതാരം ജിനു മരിയക്ക് വീട് നിർമിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തിൽ എല്‍ദോ എബ്രഹാം എം.എല്‍.എ സംസാരിക്കുന്നു. ഫയൽ നെയിം . Jinu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.