കൂത്താട്ടുകുളം നഗരസഭ; ലഹരി വിൽപന അനുവദിക്കരുത്

കൂത്താട്ടുകുളം: നഗരസഭയിൽ അനധികൃത ലഹരി വിൽപന അനുവദിക്കരുതെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ് നൂറിലധികം കഞ്ചാവ് പൊതികളുമായി ബംഗാൾ മുർഷാദാബാദ് സ്വദേശികളായ സനറൽ ഹക്ക്, ഇൻസാം അലി ഹക്ക് എന്നിവരെ പിടികൂടിയിരുന്നു. സമൂഹത്തിന് ഭീഷണിയാകുന്ന ഇത്തരം വ്യാപാരങ്ങൾക്കെതിരെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.