ഭീതിയകറ്റണം

കൊച്ചി: ജില്ലയിലെ പിറവം, മുളന്തുരുത്തി, ആരക്കുന്നം, ആലുവ മേഖലകളിലുൾപ്പെടെ സംസ്ഥാനത്തി​െൻറ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വീടുകളിൽ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായതി​െൻറ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ജനങ്ങളുടെ ഭീതി ദൂരീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. വീടുകളിൽ അജ്ഞാതർ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്നത് ജനങ്ങളിൽ വലിയ തോതിൽ ഭീതിയും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരേണ്ടത് ജനങ്ങളിൽ ഉണ്ടായിരിക്കുന്ന ആശങ്ക അകറ്റാൻ അനിവാര്യമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.