ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ കെട്ടിടം മാറ്റി

- നിലവിലെ കെട്ടിടം പൊളിച്ചുപണിയും ആലുവ: ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ പ്രവർത്തനം സമീപ കെട്ടിടത്തിലേക്ക് മാറ്റി. വ്യാഴാഴ്ച മുതലാണ് പ്രവർത്തനം മാറ്റിയത്. നിലവിലെ കെട്ടിടം പൊളിച്ചുപണിയുന്നതി​െൻറ ഭാഗമായാണിത്. പൊലീസ് സ്‌റ്റേഷ‍‍​െൻറ പിറകില്‍ സബ് ജയിലിന് സമീപത്തെ നാർകോട്ടിക് സെല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് താൽക്കലികമായി സ്‌റ്റേഷന്‍ മാറ്റിയത്. പുതുവര്‍ഷാരംഭം മുതല്‍ ഈ കെട്ടിടത്തില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കാനായിരുന്നു നിർദേശം. എന്നാൽ, കെട്ടിടത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകിയതോടെ പ്രവർത്തനം മാറ്റാൻ ഒരുമാസമെടുത്തു. സ്‌റ്റേഷനിലെ രേഖകളും മറ്റും മാറ്റാനും കാലതാമസം വന്നു. കാലപ്പഴക്കവും അസൗകര്യവും മൂലവുമാണ് ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കുന്നത്. മൂന്ന് നിലയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ സ്‌റ്റേഷൻ കെട്ടിടത്തി​െൻറ കാലവധി മൂന്ന് വര്‍ഷം മുമ്പ് അവസാനിച്ചിരുന്നു. ആയുധങ്ങള്‍ ഉൾപ്പെടെ സൂക്ഷിച്ച പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഉടന്‍ പൊളിക്കാന്‍ തീരുമാനിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിലേക്കാണ് സ്‌റ്റേഷൻ പ്രവർത്തനം മാറ്റിയത്. ഈ കെട്ടിടം ലോക്കൽ സ്‌റ്റേഷൻ പ്രവർത്തനത്തിന് അനുയോജ്യ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോക്കപ്പ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. താഴെ നിലയിൽ പൊതുപ്രവർത്തനങ്ങളാണ് നടക്കുകയെന്ന് പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ പറഞ്ഞു. സർക്കാറി‍​െൻറ പുതിയ തീരുമാന പ്രകാരം ഈസ്‌റ്റ്‌ സ്‌റ്റേഷൻ എസ്.എച്ച്.ഒ ആയി മാറിയ സി.ഐ വിശാൽ ജോൺസനും ഈ കെട്ടിടത്തിൽ താഴെ നിലയിലാണ് ഓഫിസ് അനുവദിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ എസ്.ഐ, മറ്റ് എസ്.ഐമാർ, മറ്റ് ഉദ്യോഗസ്‌ഥർ എന്നിവർക്കും താഴെയാണ് ഓഫിസ്. മുകളിലെ നിലയിൽ കുറ്റാന്വേഷണ വിഭാഗമാണ് പ്രവർത്തിക്കുക. സി.ഐയുടെ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് നാർകോട്ടിക് സെൽ മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.ഐയും എസ്.ഐയും ഒരുഓഫിസിലിരുന്നാണ് ജോലി ചെയ്തിരുന്നത്. സൗകര്യക്കുറവ് വന്നതോടെ പുതിയ കെട്ടിടം നിർമിച്ച് സി.ഐയുടെ ഓഫിസ് മാറ്റി. ഇതിനുശേഷം ആലുവ വിഭജിച്ച് എടത്തല, ആലുവ വെസ്‌റ്റ് (ആലങ്ങാട്) സ്‌റ്റേഷനുകൾ നിലവിൽ വന്നു. മൂന്നുവര്‍ഷം മുമ്പുവരെ ആലുവ സ്‌റ്റേഷന് 110 പേരുടെ അംഗബലമുണ്ടായിരുന്നു. എടത്തല സ്‌റ്റേഷന്‍ വന്നതോടെ അംഗബലം 73 ആയി ചുരുങ്ങി. എങ്കിലും റൂറല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്‌റ്റേഷനാണ് ആലുവ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.