പരിസ്ഥിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത്​ അവസാനിപ്പിക്കണം ^പെരിയാർ മലിനീകരണ വിരുദ്ധ ഐക്യദാർഢ്യ സമിതി

പരിസ്ഥിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കണം -പെരിയാർ മലിനീകരണ വിരുദ്ധ ഐക്യദാർഢ്യ സമിതി കളമശ്ശേരി: എടയാറിലെ സ്വകാര്യ കമ്പനിയും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ട്രേഡ് യൂനിയനുകളും ചേർന്ന് പെരിയാർ മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും പെരിയാർ മലിനീകരണ വിരുദ്ധ ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാതാളം കവലയിൽ കള്ളക്കേസിനെതിരെ ഐക്യദാർഢ്യ സമിതി നടത്തിയ പരിപാടിയുടെ ഭാഗമായി എടയാറിൽ പതിച്ച പ്രചാരണ പോസ്റ്റർ കമ്പനിയിലെ ഐ.എൻ.ടി.യു.സി യൂനിയൻ നേതാവ് കീറി. പോസ്റ്റർ ഒട്ടിച്ച സൽമാൻ, മാഹിൻ തുടങ്ങിയ പ്രവർത്തകരെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. തന്നെ മർദിച്ചെന്ന് ആരോപിച്ച് നേതാവ് കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. 2016ൽ പുഴയിൽ പരിസ്ഥിതി പ്രവർത്തകർ വിഷം കലക്കിയെന്നാരോപിച്ചും പിന്നീട് വ്യാജരേഖ ചമച്ചുവെന്ന് പറഞ്ഞും പൊലീസിൽ പരാതി നൽകിയിരുന്നു. 'മാധ്യമം' ലേഖകനും ഫോേട്ടാഗ്രാഫറും മറ്റൊരു കമ്പനിയുടെ മാലിന്യശേഖരം പകർത്താൻ പോയപ്പോൾ സി.എം.ആർ.എല്ലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നാരോപിച്ചും കള്ളക്കേസ് കൊടുത്തു. കമ്പനി മുതലാളിയും ട്രേഡ് യൂനിയൻകാരും വിചാരിച്ചാൽ ആരെയും കള്ളക്കേസിൽ കുടുക്കാമെന്ന സ്ഥിതി അപകടകരമാണ്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണമെന്ന് സി.ആർ. നീലകണ്ഠൻ, ടി.കെ. ഷംസു, പി.എ.അബ്ദുൽ സലിം, എം.എം. സക്കീർ ഹുസൈൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.