വിളക്കുകൾ തെളിയുന്നില്ല; ചൂട്ടുകെട്ടുകളുമായി കൗൺസിലർമാർ

em vk1 പിറവം: നഗരസഭയിൽ തെരുവുവിളക്കുകൾ തെളിക്കാത്തതിൽ പ്രതിഷേധിച്ച് ചൂട്ടുകെട്ടുകളുമായി കൗൺസിലർമാർ യോഗത്തിൽ. ബി.ജെ.പി കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, സജി സുകുമാരൻ എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്. പാഴൂർ ശിവരാത്രിയോടനുബന്ധിച്ച് പതിനായിരങ്ങൾ പിതൃദർപ്പണത്തിനെത്തുേമ്പാൾ പ്രധാന വീഥികളിൽ വിളക്കുകൾ സ്ഥാപിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കൗൺസിലർമാർ പറഞ്ഞു. വിളക്കുകൾ സ്ഥാപിക്കാൻ ടെൻഡർ നൽകിയിട്ടുണ്ടെന്നും തിങ്കളാഴ്ച ടെൻഡർ തുറന്ന് തീരുമാനിക്കുമെന്നും നഗരസഭ അധ്യക്ഷൻ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൊയ്ത്തുയന്ത്രം നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുകൗൺസിലർമാർ കറ്റകളേന്തി ചൊവ്വാഴ്ച യോഗത്തിനെത്തിയിരുന്നു. പച്ചക്കറിച്ചന്ത ആരംഭിച്ചു പിറവം: ജൈവപച്ചക്കറികൾ ലഭ്യമാക്കുന്നതിനും കർഷകരിൽനിന്ന് ന്യായവിലയ്ക്ക് സംഭരിക്കാനും പച്ചക്കറിച്ചന്ത ആരംഭിച്ചു. കർഷകൻ സോമൻ വല്ലയിലിന് പച്ചക്കറി കിറ്റ് നൽകി മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ടൗൺ മാർക്കറ്റിൽ സൗകര്യമുണ്ടാകുന്നതുവരെ സിവിൽ സ്റ്റേഷൻ പരിസരത്ത് എല്ലാ വ്യാഴാഴ്ചയും ചന്ത പ്രവർത്തിക്കും. കൃഷിഭവനും കുടുംബശ്രീയും സംയുക്ത സംരംഭമായി ആരംഭിച്ച പദ്ധതിക്ക് സർക്കാർ ഒരുലക്ഷം ധനസഹായം നൽകും. കൗൺസിലർമാരായ തമ്പി പുതുവാക്കുന്നേൽ, ഉണ്ണി വല്ലയിൽ, ജിൻസ് പെരിയപ്പുറം, സോജൻ ജോർജ്, സുനിത വിമൽ, കൃഷി ഒാഫിസർ ബാബു ജോൺ, കൃഷി അസി. സുരേഷ്, കാർഷിക വികസന സമിതിയംഗങ്ങളായ മഹേഷ്കുമാർ, സിംപിൾ തോമസ്, ചാക്കോ കാരമലയിൽ എന്നിവർ പെങ്കടുത്തു. കാപ്ഷൻ പിറവം നഗരസഭയിൽ വാരാന്ത്യ പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ ചെയർമാൻ സാബു കെ. ജേക്കബ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.